Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഇത് തീ പാറുന്ന...

ഇത് തീ പാറുന്ന റിവഞ്ച്! ആക്ഷനിൽ ഞെട്ടിച്ച് ധുരന്ധർ 2 ട്രെയിലർ, തിയറ്ററിലെത്താൻ ഇനി ദിവസങ്ങൾ മാത്രം

text_fields
bookmark_border
ഇത് തീ പാറുന്ന റിവഞ്ച്! ആക്ഷനിൽ ഞെട്ടിച്ച് ധുരന്ധർ 2 ട്രെയിലർ, തിയറ്ററിലെത്താൻ ഇനി ദിവസങ്ങൾ മാത്രം
cancel
camera_alt

ധുരന്ധർ 2 പോസ്റ്റർ

ബോക്സ് ഓഫിസിൽ ചരിത്രം തീർത്ത് ആഗോള തലത്തിൽ ആരാധകരെ സൃഷ്ടിച്ച സൂപ്പർ ഹിറ്റ് ഇന്ത്യൻ ചിത്രമാണ് ധുരന്ധർ. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ധുരന്ധർ രണ്ടാം ഭാഗം മാർച്ച് 19ന് തിയറ്ററുകളിൽ എത്തും. 2025 അവസാനത്തോടെ തിയറ്ററുകളിലെത്തിയ ധുരന്ധർ എല്ലാ റെക്കോഡുകളും മറികടന്നാണ് 2026ലേക്ക് എത്തിയത്. ഇപ്പോഴിത ധുരന്ധർ രണ്ടാം ഭാഗത്തിന്‍റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ആക്ഷനും വൈലൻസും നിറഞ്ഞ ട്രെയിലർ ആദ്യ ഭാഗത്തെക്കാൾ കലക്ഷൻ നേടുമെന്നാണ് ആരാധകരുടെ പ്രതികരണം. ധുരന്ധർ- ദി റിവഞ്ച് എന്നാണ് സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പേര്. പേരു പോലെതന്നെ ഏറെ പ്രതീക്ഷ നൽകുന്നതാണ് ചിത്രത്തിന്‍റെ ട്രെയിലർ. സി.ബി.എഫ്‌.സി വെബ്‌സൈറ്റ് പ്രകാരം ആദിത്യ ധർ സംവിധാനം ചെയ്യുന്ന ഈ രണ്ടാം ഭാഗത്തിന്റെ റൺടൈം മൂന്ന് മണിക്കൂറും 28 മിനിറ്റും ആണ്.

ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു. തിയറ്റർ റിലീസിന് ശേഷം മേയ് 14ന് ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീമിങ്ങിനായി എത്തുമെന്നാണ് റിപ്പോർട്ട്. ഇത്തവണ സിനിമയുടെ സംഗീത അവകാശങ്ങളും മാറിയിട്ടുണ്ട്. ആദ്യ ഭാഗത്തിന്റെ സൗണ്ട് ട്രാക്ക് പുറത്തിറക്കിയത് സരിഗമയായിരുന്നു. എന്നാൽ ധുരന്ധർ 2ന്റെ സംഗീത അവകാശം ടി-സീരീസിനാണ്.

ധുരന്ധർ 2025 ഡിസംബർ അഞ്ചിനാണ് തിയറ്ററുകളിൽ എത്തിയത്. 2025ലെ ഏറ്റവും വലിയ വിജയമായി മാറിയ ഈ ചിത്രം ലോകമെമ്പാടുമായി 1300 കോടിയിലധികം രൂപയാണ് കലക്ട് ചെയ്തത്. പാകിസ്താൻ പശ്ചാത്തലമാക്കി ഒരുക്കിയ ഈ സ്പൈ ത്രില്ലറിൽ, ഭീകരവാദ ശൃംഖലയിലേക്ക് നുഴഞ്ഞുകയറുന്ന ഇന്ത്യൻ ചാരനായാണ് രൺവീർ സിങ് എത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ranveer SinghTrailerMovie ReleaseEntertainment NewsDhurandhar Movie
News Summary - This is a fiery revenge! The trailer of Dhurandhar 2 is shocking with action, only days left to hit the theaters
Next Story