കശ്മീരിലെ ധനിക കുടുംബത്തിൽ ജനിച്ചിട്ടും മുംബൈയിലെത്തി കഷ്ടതകൾ സഹിച്ച് നേടിയെടുത്ത സിനിമ ജീവിതം -ജീവൻ ഥർ എന്ന മഹാ പ്രതിഭ
text_fieldsഇപ്പോഴത്തെ തലമുറക്ക് ഏറെ സുപരിചിതനായിരിക്കില്ല എങ്കിലും ഇന്ത്യൻ സിനിമയിൽ വില്ലൻ റോളുകൾ ചെയ്ത് ആരാധകർക്ക് പ്രിയങ്കരനായ ഒരു നടനാണ് ജീവൻ ഥർ. നാൽപതു വർഷങ്ങൾകൊണ്ട് ഇരുന്നൂറിൽ അധികം സിനിമകളിൽ അഭിനയിച്ചു. കശ്മീരിലെ ഒരു ധനിക കുടുംബത്തിൽ ജനിച്ചിട്ടും മുംബൈയിലെത്തി കഷ്ടതകൾ സഹിച്ച് നേടിയെടുത്ത സിനിമ ജീവിതം. സിനിമയിൽ അഭിനയ രംഗത്തെത്തുന്ന പുതുമുഖങ്ങൾക്ക് വളരെ പ്രചോദനമാകുന്നതാണ് ഇദ്ദേഹത്തിന്‍റെ കഥ.
'ഗർ കി ഇസ്സത്', 'മേല, ധർമവീർ', 'അഫ്സാന' എന്നീ ചിത്രങ്ങളിൽ വില്ലൻ കഥാപാത്രമായി എത്തി 1940 കളിൽ തന്‍റേതായ മുഖമുദ്ര ഇന്ത്യൻ സിനിമയിൽ പതിപ്പിക്കാൻ അദ്ദേഹത്തിനു സാധിച്ചു. ജീവന്‍റെ സിനിമ അഭിനയത്തോട് അദ്ദേഹത്തിന്‍റെ മുത്തച്ഛന് ഒട്ടുംതന്നെ താൽപര്യം ഉണ്ടായിരുന്നില്ല. അന്നത്തെകാലത്തെ ഇരുപത്തിയാറു രൂപയുംകൊണ്ടാണ് അദ്ദേഹം മുംബൈയിലെത്തിയത്. വളരെ യാതനകൾ നിറഞ്ഞ ജീവിതമായിരുന്നു പിന്നീടങ്ങോട്ട്. അങ്ങനെ പതിനെട്ടാം വയസ്സിൽ ചെറിയ റോളുകൽ ചെയ്തായിരുന്നു ആരംഭം. വീടുവിട്ട് അഞ്ചു വർഷത്തിനുശേഷം അദ്ദേഹത്തിന്‍റെ റൊമാന്‍റിക് ഇന്ത്യ എന്ന ആദ്യ സിനിമ പുറത്തുവന്നു.
അഭിനയത്തോടുള്ള അഭിനിവേശം കാരണം വളരെ പെട്ടെന്ന് തന്നെ അദ്ദേഹം പ്രേക്ഷകർക്ക് പ്രിയങ്കരനായി. 40 വർഷത്തെ കരിയറിൽ 61 തവണ അദ്ദേഹം 'നാരദ മുനി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രത്യേക പ്രശംസ നേടി. ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഈ വേഷത്തിലൂടെ അദ്ദേഹം ലോക റെക്കോർഡ് കരസ്ഥമാക്കി.
ഒരുക്കൽ, ഒരു പരിപാടിക്കായി യാത്ര പോയിക്കൊണ്ടിരിക്കെ ട്രെയിനിൽ നിന്ന് ഇറങ്ങിയ അദ്ദേഹത്തിന്‍റെ മുഖത്തേക്ക് ഒരു സ്ത്രീ ചെരുപ്പ് എറിഞ്ഞു. മറ്റൊരു സ്ത്രീ കയ്യിൽ ഒരു ചെരുപ്പും പിടിച്ച് നിൽക്കുന്നുണ്ടായിരുന്നു. സാഹചര്യം നിയന്ത്രിക്കാൻ പൊലീസിന് ഇടപെടേണ്ടിവന്നു. പക്ഷേ ജീവൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രങ്ങളുടെ ഗൗരവവും സ്വാധീനവും ഈ സംഭവം വിശദീകരിക്കുന്നുണട്. സുരക്ഷ, ലാവാരിസ്, അമർ അക്ബർ ആന്റണി, സ്റ്റേഷൻ മാസ്റ്റർ, നാഗിൻ എന്നിവ അദ്ദേഹത്തിന്റെ ചില ബ്ലോക്ക്ബസ്റ്ററുകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

