Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഷാരൂഖ് ഖാന്‍റെ ഈ...

ഷാരൂഖ് ഖാന്‍റെ ഈ ക്ലാസിക്കുകൾ നെറ്റ്ഫ്ലിക്സിൽ നിന്ന് പുറത്തുകടക്കുന്നു; അവസാന തീയതി ഇതാ...

text_fields
bookmark_border
ഷാരൂഖ് ഖാന്‍റെ ഈ ക്ലാസിക്കുകൾ നെറ്റ്ഫ്ലിക്സിൽ നിന്ന് പുറത്തുകടക്കുന്നു; അവസാന തീയതി ഇതാ...
cancel

മികച്ച ബോളിവുഡ് ചിത്രങ്ങൾ ഹൈ ക്വാളിറ്റിയിൽ ആസ്വദിക്കാൻ സാധിക്കുന്ന പ്ലാറ്റ്‌ഫോമാണ് നെറ്റ്ഫ്ലിക്സ്. ഷാരൂഖ് ഖാൻ നായകനായ നിരവധി സൂപ്പർഹിറ്റ് സിനിമകളും ഇതിൽ ലഭ്യമാണ്. എന്നാൽ ഷാരൂഖ് ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. താരത്തിന്റെ ഏറ്റവും ജനപ്രിയമായ നാല് ചിത്രങ്ങൾ ഉടൻ നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്യപ്പെടും. ലൈസൻസ് കാലാവധി കഴിയുന്നതിനാലാണ് ഈ തീരുമാനം.

കുച്ച് കുച്ച് ഹോതാ ഹേ, കഭി ഖുശി കഭി ഗം, കൽ ഹോ നാ ഹോ, കഭി അൽവിദ നാ കഹ്നാ എന്നീ ചിത്രങ്ങളാണ് നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്യുന്ന ചിത്രങ്ങൾ. ഈ സിനിമകൾ നെറ്റ്ഫ്ലിക്സിൽ കാണാനുള്ള അവസാന തീയതി 2026 ഫെബ്രുവരി 28 ആണ്. കൽ ഹോ നാ ഹോ ഒഴികെയുള്ള മൂന്ന് ചിത്രങ്ങളും കരൺ ജോഹർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. നാല് ചിത്രങ്ങളും ധർമ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമിച്ചിരിക്കുന്നത്. പ്രണയം, സൗഹൃദം, കുടുംബ ബന്ധങ്ങളിലെ സങ്കീർണ്ണതകൾ എന്നിവയാണ് ഈ ചിത്രങ്ങളുടെ പ്രധാന ഇതിവൃത്തം.

കുച്ച് കുച്ച് ഹോതാ ഹേ (1998)

ബോളിവുഡിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നാണ് 'കുച്ച് കുച്ച് ഹോതാ ഹേ' (1998). പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥയാണ് പറയുന്ന ഈ ചിത്രം കരൺ ജോഹറാണ് സംവിധാനം ചെയ്തിരിക്കുന്നത്. കോളജ് കാലത്തെ ഉറ്റ സുഹൃത്തുക്കളായ രാഹുലിന്റെയും അഞ്ജലിയുടെയും കഥയാണിത്. മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ എട്ട് ഫിലിംഫെയർ അവാർഡുകൾ ഈ ചിത്രം നേടിയിട്ടുണ്ട്. 1998ൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമായിരുന്നു ഇത്. ഏകദേശം 10 കോടി ബജറ്റിൽ നിർമിച്ച ചിത്രം ആഗോളതലത്തിൽ 100 കോടിയിലധികം രൂപ നേടി ഒരു ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ആയി മാറി.

കഭി ഖുശി കഭി ഗം (2001)

ബോളിവുഡിലെ ഫാമിലി ഡ്രാമ സിനിമകളുടെ രാജാവായി കണക്കാക്കപ്പെടുന്ന ചിത്രമാണ് 'കഭി ഖുശി കഭി ഗം'. 2001ൽ പുറത്തിറങ്ങിയ ഈ ചിത്രം കരൺ ജോഹറാണ് സംവിധാനം ചെയ്തത്. ഇതിലെ താരനിരയും ഗാനങ്ങളും ഇന്നും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. അമിതാഭ് ബച്ചൻ, ജയ ബച്ചൻ, ഷാരൂഖ് ഖാൻ, കാജോൾ, ഹൃതിക് റോഷൻ, കരീന കപൂർ തുടങ്ങി വൻ താരനിര സിനിമയിലുണ്ടായിരുന്നു. വിദേശ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ഇന്ത്യൻ സിനിമകളിൽ ഒന്നായിരുന്നു ഇത്. ഇറ്റ്സ് ഓൾ എബൗട്ട് ലോവിംഗ് യുവർ പാരന്റ്സ് എന്നാരുന്നു സിനിമയുടെ പ്രധാന ടാഗ്‌ലൈൻ.

കൽ ഹോ നാ ഹോ (2003)

ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും വൈകാരികമായ സിനിമകളിൽ ഒന്നായാണ് 'കൽ ഹോ നാ ഹോ' (2003) കണക്കാക്കപ്പെടുന്നത്. നിഖിൽ അദ്വാനി സംവിധാനം ചെയ്ത ഈ ചിത്രം കരൺ ജോഹറാണ് തിരക്കഥ എഴുതി നിർമിച്ചത്. ശങ്കർ-എഹ്സാൻ-ലോയ് ഈണം നൽകിയ ചിത്രത്തിലെ പാട്ടുകൾ വലിയ തരംഗമായിരുന്നു. ന്യൂയോർക്ക് നഗരത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച സിനിമയാണിത്. മികച്ച പിന്നണി ഗായകൻ (സോനു നിഗം), മികച്ച സംഗീത സംവിധായകൻ എന്നിവർക്ക് ദേശീയ പുരസ്കാരം ലഭിച്ചു. കൂടാതെ എട്ട് ഫിലിംഫെയർ അവാർഡുകളും ചിത്രം സ്വന്തമാക്കി.

കഭി അൽവിദ നാ കഹ്നാ (2006)

ഷാരൂഖ് ഖാനും കരൺ ജോഹറും ഒന്നിച്ച സിനിമകളിൽ ഏറ്റവും വ്യത്യസ്തമായ ഒന്നാണ് 'കഭി അൽവിദ നാ കഹ്നാ' (2006). വിവാഹേതര ബന്ധങ്ങളെയും തകരുന്ന ദാമ്പത്യ ബന്ധങ്ങളെയും കുറിച്ച് സംസാരിച്ച ഈ ചിത്രം അന്നത്തെ കാലത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ന്യൂയോർക്കിൽ താമസിക്കുന്ന രണ്ട് ദമ്പതികളുടെ കഥയാണിത്. അതുവരെ കുടുംബബന്ധങ്ങളുടെ പവിത്രത മാത്രം ആഘോഷിച്ചിരുന്ന കരൺ ജോഹർ സിനിമകളിൽ നിന്ന് വ്യത്യസ്തമായി, ബന്ധങ്ങളിലെ വിള്ളലുകളെ കുറിച്ചാണ് ഈ ചിത്രം സംസാരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh KhanKaran JoharNetflixEntertainment NewsBollywood
News Summary - These Classics Are Leaving Netflix
Next Story