Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഒറ്റയടിക്ക്​ 140 കിലോ ...

ഒറ്റയടിക്ക്​ 140 കിലോ ഭാരം ഉയർത്തി ​പൃഥ്വിരാജ്​; വീഡിയൊ വൈറൽ

text_fields
bookmark_border
therealprithvi Verified deadlift Let the discussions begin
cancel

നടൻ പൃഥ്വിരാജ്​ മികച്ച ശാരീരിക ക്ഷമത കാത്തുസൂക്ഷിക്കുന്നതിന്​ പേരുകേട്ടയാളാണ്​. മസിൽ കൂട്ടിയും കുറച്ചുമൊക്കെ ഇദ്ദേഹം സിനിമകളിൽ പ്രത്യക്ഷപ്പെടാറുമുണ്ട്​. ചില സിനിമകൾക്കായി ശരീരഭാരം വല്ലാതെ കുറക്കുന്നതും പതിവാണ്​.

ജിമ്മിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും അദ്ദേഹം നിരന്തരമായി പങ്കുവക്കാറുണ്ട്​. ഇത്തരത്തിൽ കഴിഞ്ഞ ദിവസം ഇൻസ്​റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയാണ്​ ഇപ്പോൾ വൈറലായിരിക്കുന്നത്​. ജിമ്മിൽ നിൽക്കുന്ന പൃഥ്വി 140 കിലോ ഭാരം ഉയർത്തുന്നതാണ്​ വീഡിയോയിൽ കാണുന്നത്​.

വെയ്​റ്റ്​ ലിഫ്​റ്റിങ്ങി​ലെ ഡെഡ്​ ലിഫ്​റ്റ്​ രീതിയിലാണ്​ ഭാരം ഉയർത്തുന്നത്​. ഇരു കൈകളും ഉപയോഗിച്ച്​ ഭാരം വലിച്ചുയർത്തുന്നതാണ്​ ഡെഡ്​ലിഫ്​റ്റിലെ രീതി. പോസ്​റ്റ്​ ആരാധകൾ ഏറ്റെടുത്തതോടെ വൈറലായി.

Show Full Article
TAGS:Prithviraj Sukumaran deadlift therealprithvi Instagram 
Next Story