കാബൂളിവാലയിൽ മാനവികതയുണ്ട്; തന്റെ പുതിയ സിനിമയെ കുറിച്ച് മിഥുൻ ചക്രബർത്തി
text_fieldsഇന്ത്യൻ യുവത്വത്തെ ഡാൻസ് ചെയ്യാൻ പഠിപ്പിച്ച നടനാണ് മിഥുൻ ചക്രബർത്തി. 1982ലെ ഡിസ്കോ ഡാൻസറും 1987ൽ ഡാൻസ് ഡാൻസ് എന്നീ സിനിമയും റിലീസ് ചെയ്തതോടെ മിഥുൻ ചക്രബർത്തി എന്ന നടനെയും ഡാൻസറെയും സിനിമ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ കാബൂളിവാല എന്ന ഇറങ്ങാനിരിക്കുന്ന തന്റെ സിനിമയുടെ വിശേഷങ്ങൾ പറയുകയാണ് മിഥുൻ ചക്രബർത്തി. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സു തുറന്നത്. കാബൂളിവാല എന്ന സിനിമയിൽ എല്ലാറ്റിനുമുപരിയായി മാനവികതയുണ്ട്. ഇത് ഈ സിനിമയിൽ നിന്നുള്ള വലിയ പാഠമാണ്. എല്ലാവരും സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. ഹിന്ദുക്കൾ മുസ്ലീങ്ങളെ ഒഴിവാക്കുന്നു, തിരിച്ചും. സമൂഹത്തെ വിഭജിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അക്കാര്യത്തിൽ വലിയൊരു സന്ദേശമാണ് ഈ ചിത്രം നൽകുന്നത്.
മിഥുൻ ചക്രബർത്തിയാണ് ചിത്രത്തിൽ റഹ്മത്ത് എന്ന അഫ്ഗാൻ പഠാനെ അവതരിപ്പിക്കുന്നത്. തുടക്കത്തിൽ തനിക്ക് ഭയമായിരുന്നുവെന്ന് നടൻ പറയുന്നു. പിന്നെ, ഓഡിഷൻ പാസ്സായപ്പോൾ താൻ കാബൂളിവാല ആയി ജോലി ചെയ്യാൻ തുടങ്ങി. രവീന്ദ്ര നാഥ ടാഗോറിന്റെ വിശ്വ പ്രസിദ്ധമായ കാബൂളിവാല വിവിധ ഭാഷകളിലായി കലക്ഷക്കണക്കിന് വായനക്കാരുടെ പ്രിയപ്പെട്ട ചെറുകഥയാണ്. എല്ലാവരും ഇപ്പോൾ സമൂഹത്തെ ഭിന്നിപ്പിക്കാൻ ആഗ്രഹിക്കുന്നു, ഈ സിനിമ അക്കാര്യത്തിൽ ഒരു വലിയ സന്ദേശമാണ്. ബൽരാജ് സാഹ്‌നിയും ഛബി ബിശ്വാസും അനശ്വരമാക്കിയ കഥാപാത്രങ്ങളെയാണ് താൻ ചെയ്യേണ്ടി വരുന്നത്. മുമ്പ് ഈ കഥാപാത്രത്തെ അവതരിപ്പിച്ച രണ്ട് വ്യക്തികൾ ഇതിഹാസ കലാകാരന്മാരും മികച്ച അഭിനേതാക്കളുമാണ്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പത്താൻകാരനായ ജമാലുദ്ദീൻ ഖാൻ എന്ന തന്റെ സുഹൃത്ത് സംസാരിക്കുന്നതും നടക്കുന്നതും അനുകരിക്കാൻ ശ്രമിച്ചു. അദ്ദേഹത്തെയാണ് മാതൃകയാക്കിയതെന്ന് മിഥുൻ ചക്രബർത്തി പറയുന്നു. 30 വയസ്സിനു മുകളിലുള്ളവർ ഈ സിനിമ ആസ്വദിക്കും.
20 നും 30 നും ഇടയിൽ ഉള്ളവർക്ക് ടാഗോർ വായിക്കാൻ സമയമുണ്ടോ എന്ന് ചിന്തിക്കേണ്ട കാര്യമാണ്. അവർ രാവിലെ പല്ല് തേക്കുന്നതിന് മുമ്പ് ഫോണിലേക്ക് നോക്കുകയും ഫോണുമായി ഉറങ്ങുകയും ചെയ്യുന്നു. ഞാൻ സോഷ്യൽ മീഡിയക്ക് എതിരല്ല; അത് അറിവിന് വളരെ ഉപകാരപ്രദമാണ്, അദ്ദേഹം പറയുന്നു. രബീന്ദ്രനാഥ ടാഗോറിന്റെ ജനപ്രിയ ചെറുകഥയായ കാബൂളിവാലയെ ആസ്പദമാക്കി സുമൻ ഘോഷ് സംവിധാനം ചെയ്ത കാബൂളിവാല 2023 ഡിസംബറിൽ റിലീസ് ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.