Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപെട്രോൾ പമ്പിലെ ആ...

പെട്രോൾ പമ്പിലെ ആ സിനിമാ നടൻ​ അഷ്​റഫിക്കയാണ്; സുരഭി ലക്ഷ്​മി പരിചയപ്പെടുത്തിയ 'കാലാപാനി താരം' ഇതാ...

text_fields
bookmark_border
Ashraf junior artist
cancel
camera_altസുരഭി ലക്ഷ്​മിയുടെ വീഡിയോയിൽ നിന്നുള്ള അഷ്​റഫിന്‍റെ ദൃശ്യം

പെട്രോൾ പമ്പിലെ യൂനിഫോമിൽ നിൽക്കുന്നയാളുടെ സംസാരം കേട്ടവർ ആദ്യം കരുതിയത്​ ഹരീഷ്​ കണാരൻ ആണെന്നാണ്​. അതേ ശൈലി. ഹരീഷ്​ മേക്ക്​ഓവർ നടത്തി വന്ന​തുപോലത്തെ രൂപവും. സംഭാഷണത്തിൽ 'ജാലിയൻ കണാരനെ' അനുസ്​മരിപ്പിക്കുന്ന 'തള്ളും' ഉണ്ട്​. സിനിമാനടൻ ആണെന്നാണ്​ തട്ടിവിടുന്നത്​. പക്ഷേ, വീഡിയോ കണ്ടപ്പോൾ സംഗതി ശരിയാണ്​. ആള്​ സിനിമയിലൊക്കെ അഭിനയിച്ചിട്ടുണ്ട്. അതും കാലാപാനി, ഗോഡ്​ഫാദർ, ഏകലവ്യൻ പോലുള്ള ഹിറ്റ്​ സിനിമകളിൽ.

സ്ഥിരമായി ഡീസലടിക്കാൻ പോകുന്ന പമ്പിലെ ജീവനക്കാരനെ പരിചയപ്പെടുത്തി നടി സുരഭി ലക്ഷ്മി ഫേസ്​ബുക്കിൽ പോസ്റ്റ്​ ചെയ്​ത വീഡിയോയിലാണ്​ ഇയാൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്​. കോഴിക്കോട്​ സ്വദേശി മൂഴിക്കൽ നമ്പ്യാംപുനത്തിൽ​ അഷ്​റഫ്. സുരഭിയുടെ വീഡിയോ വൈറലായതോടെ വ്യത്യസ്​തനാമൊരു പമ്പ്​മാൻ അഷ്​റഫിക്കയെ സത്യത്തിൽ എല്ലാവരും തിരിച്ചറിഞ്ഞിരിക്കുകയാണ്​.

ശരിക്കുമൊരു സിനിമാ ഭ്രാന്തൻ ആണ്​ അഷ്​റഫിക്കയെന്ന്​ കൂട്ടുകാർ പറയുന്നു. ആ ജീവിതവും ഒരു സിനിമാക്കഥ പോലെയാണ്​. സിനിമയോടുള്ള അഭിനിവേശം മൂത്ത്​ ജൂനിയർ ആർട്ടിസ്റ്റായും ​പ്രൊഡക്ഷൻ സഹായിയായുമൊക്കെ ഇരുപതോളം സിനിമകളിൽ പ്രവർത്തിച്ചിരുന്നു. 'കാലാപാനി'യിൽ മോഹൻലാൽ ഉൾപ്പെടുന്ന കപ്പൽ സീനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്​. പിന്നീട് ജീവിതപ്രാരാബ്​ധം മൂലം സിനിമാ മോഹം ഉപേക്ഷിച്ച്​ ഗൾഫിലേക്ക്​ പോയി.

അഷ്​റഫ്​ അഭിനയിച്ച 'കാലാപാനി'യിലെ രംഗം

12 വർഷം ഗൾഫിൽ ജോലി ചെയ്​ത ശേഷം തിരികെയെത്തിയിട്ടും അഭിനയമോഹം വിട്ടിട്ടില്ല. ഇപ്പോൾ എൻ.ജി.ഒ ക്വാ​േട്ടഴ്​സിന്​ അടുത്തുള്ള പെട്രോൾ പമ്പിലാണ്​ ജോലി ചെയ്യുന്നതെങ്കിലും മനസ്സ്​ നിറയെ സിനിമയാണെന്ന്​ പറയുന്നു മഠത്തിൽകു​ന്നുമ്മേൽ വീട്ടിൽ അഷ്​റഫ്​. മഹാറാണി ഹോട്ടൽ കേന്ദ്രീകരിച്ചുണ്ടായിരുന്ന കോഴിക്കോ​ട്ടെ സിനിമാ പെരുമ നഷ്​ടപ്പെട്ടതിലെ ദുഃഖവും അഷ്​റഫിക്ക മറച്ചുവെക്കുന്നില്ല. പണ്ട്​ താൻ അഭിനയിച്ച സിനിമകളുടെ സംവിധായകരൊക്കെ ഇപ്പോൾ വർഷത്തിൽ ഒരു സിനിമയൊക്കെയല്ലേ എടുക്കുന്നുള്ളു, അതുകൊണ്ട്​ ചാൻസൊക്കെ കിട്ടാൻ ബുദ്ധിമുട്ടാണെന്നും ഇദ്ദേഹം പറയുന്നു. ഭാര്യ മുംതാസ്​, മക്കളായ അൻഷിദ ഫാത്തിമ, അൻഷാദ്​, മരുമകൻ ടി.പി. കബീർ എന്നിവരെല്ലാം അഭിനയമോഹത്തിന്​ പിന്തുണ നൽകുന്നുമുണ്ട്​.

സുരഭിയുടെ വീഡിയോ മൂലം അവസരങ്ങൾ കിട്ടുമെന്ന്​​ പ്രതീക്ഷ

നടി സുരഭി തന്നെ കുറിച്ച്​ പോസ്റ്റ്​ ചെയ്​ത വീഡിയോ കണ്ട്​ ആരെങ്കിലും സിനിമയിൽ അവസരം തരുമെന്ന പ്രതീക്ഷയിലാണിപ്പോൾ അഷ്​റഫിക്ക. സ്ഥിരമായി ഡീസൽ അടിക്കാൻ പോകുന്ന പമ്പിലെ ജീവനക്കാരനോട് ഡീസലിന് എത്രയാണെന്ന് സുരഭി ചോദിക്കുന്നതോടെയാണ്​ വീഡിയോ ആരംഭിക്കുന്നത്​. 'സ്​ഥിരം അടിക്കുന്നതല്ലേ ഇത് പഴയ വിലയ്ക്ക് തരുമോ' എന്ന് സുരഭി തമാശയ്ക്ക് ചോദിക്കുന്നുമുണ്ട്​. ഇതോടെ മുഖത്തെ മാസ്ക് മാറ്റി അഷ്​റഫിക്ക താൻ ഒരു ജൂനിയർ ആർട്ടിസ്റ്റായിരുന്നു എന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തുകയും കാലാപാനി, ഏകലവ്യൻ, ഗോഡ‍്ഫാദർ തുടങ്ങിയ സിനിമകളിൽ ചെയ്​ത വേഷങ്ങളെ കുറിച്ച്​ പറയുകയുമാണ്​.

തങ്ങളെല്ലാം ചേർന്ന്​ 'വരം' എന്ന സിനിമ പിടിച്ച കഥയും അത്​ പൊട്ടിപ്പോയതുമെല്ലാം അഷ്​റഫിക്ക പറയുന്നുണ്ട്​. എന്തെങ്കിലും ചെറിയ വേഷമുണ്ടെങ്കിൽ അറിയിക്കണമെന്നും വാടകയ്ക്കോ ഷൂട്ടിങ്ങിനോ വീടെന്തെങ്കിലും വേണമെങ്കിൽ എടുത്തുതരാമെന്നും അഷ്​റഫിക്ക പറയുന്നതും വിഡിയോയിലുണ്ട്​. 'ലേഡീസ് ഹോസ്റ്റലിനടുത്ത് പതിനയ്യായിരത്തിനു വീട്. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ' എന്ന തലക്കെട്ടോടെയാണ് സുരഭി ഇദ്ദേഹത്തിന്‍റെ വിഡിയോ പങ്കുവെച്ചത്. രസകരമായ കമന്‍റുകളും വിഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

'ഹരീഷ്​ കണാരനെ വേഷം മാറ്റി നിർത്തിയിട്ട്​ പറ്റിക്കുകയാണോ പാത്തൂ', 'കോഴിക്കോടിന്‍റെ നന്മ. അടുത്ത് തന്നെ ഞങ്ങൾ ഇദ്ദേഹത്തെ സിനിമയിൽ പ്രതീക്ഷിക്കുന്നു', 'ഇദ്ദേഹത്തിന് നല്ലൊരു ചാൻസ് കൊടുക്കൂ ചേച്ചി', 'ഇദ്ദേഹത്തിന്‍റെ സംസാരശൈലിയും അഭിനയവും കാണാൻ നല്ല രസമുണ്ട്, ശബ്​ദവും ഭാവവും ഹരീഷ് കണാരനെ പോലെ ഉണ്ട്' എന്നിങ്ങനെ നീളുന്നു കമന്‍റുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:surabhi lakshmijunior artist ashraf
News Summary - Then junior artist, now working in a petrol pump: Life of Ashraf
Next Story