Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightആരാധകമനസിൽ ഇടം...

ആരാധകമനസിൽ ഇടം പിടിച്ച്​ 'മാലിക്കിലെ' ഈ പാട്ട്​

text_fields
bookmark_border
ആരാധകമനസിൽ ഇടം പിടിച്ച്​ മാലിക്കിലെ ഈ പാട്ട്​
cancel

ജൂലൈ 15ന് ആമസോൺ പ്രൈമിൽ​ പ്രീമിയർ ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം മാലിക്കി​ലെ ആദ്യഗാനത്തിന്‍റെ വിഡിയോ ​ പുറത്ത്​ വിട്ടു. തീരമെ എന്ന ഗാനമാണ്​ പുറത്ത്​ വന്നിരിക്കുന്നത്​. നേരത്തെ ലിറിക്കൽ ടീസർ പുറത്ത്​ വന്നിരുന്നു.സുഷിൻ ശ്യാമാണ്​ ചിത്രത്തിന്‍റെ സംഗീതമൊരുക്കിയിരിക്കുന്നത്​.

കെ.എസ്​ ചിത്രയും സൂരജ്​ സന്തോഷുമാണ്​ സിനിമക്ക്​ വേണ്ടി ഗാനം ആലപിച്ചിരിക്കുന്നത്​. ആസ്വാദകരിൽ നിന്ന്​ മികച്ച പ്രതികരണമാണ്​ ഗാനത്തിന്​ ലഭിച്ചിരിക്കുന്നത്​. അൻവർ അലിയാണ്​ ഗാനത്തിന്‍റെ വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്​.

മലയാള സിനിമാരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ - നിമിഷ സജയൻ ചിത്രം മഹേഷ് നാരായണനാണ്​ സംവിധാനം. സംവിധാനത്തിനൊപ്പം തിരക്കഥയും എഡിറ്റിംഗും അ​ദ്ദേഹം ​തന്നെയാണ്​ നിർവഹിച്ചിരിക്കുന്നത്​.

ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും മാലിക്കിലുണ്ട്. ടേക്ക് ഓഫിന് ശേഷം സാനു ജോണ്‍ വര്‍ഗീസ് മഹേഷ് നാരായണന് വേണ്ടി ഫ്രെയിമുകള്‍ ഒരുക്കുന്ന ചിത്രം കൂടിയാണ്​ ഇത്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MalikSooraj SanthoshKS Chithra
News Summary - Theerame Video Song
Next Story