'തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി' IX യാൾട്ട അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രീമിയറിന് ഒരുങ്ങുന്നു
text_fieldsഅഞ്ജന ടാക്കീസിന്‍റെ ബാനറിൽ അഞ്ജന ഫിലിപ്പ് നിർമിച്ച് സജിൻ ബാബു സംവിധാനം ചെയ്യുന്ന 'തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി' ഒക്ടോബർ ഏഴിന് IX യാൾട്ട അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ യൂറേഷ്യൻ ബ്രിഡ്ജ്–ഇന്റർനാഷനൽ കോമ്പറ്റീഷൻ വിഭാഗത്തിൽ ലോക പ്രീമിയർ ചെയ്യാനൊരുങ്ങുന്നു. ഈ അഭിമാനകരമായ മത്സര വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട എട്ട് സിനിമകളിൽ ഒന്നാണ് 'തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി'.
റിമ കല്ലിങ്കൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആഗോള ചലച്ചിത്രമേള സർക്യൂട്ടുകളിൽ ഇതിനോടകം തന്നെ ചിത്രം ശ്രദ്ധനേടിക്കഴിഞ്ഞു. കാൻ ചലച്ചിത്രമേളയിൽ വെച്ച് ചിത്രത്തിന്റെ ട്രെയിലർ ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു. കൂടാതെ, റഷ്യയിലെ കസാൻ ചലച്ചിത്രമേളയിലും ചിത്രം പ്രദർശിനത്തിന് ഒരുങ്ങുകയാണ്.
'ബിരിയാണി' എന്ന ചിത്രത്തിന് ശേഷം സജിൻ ബാബുവിന്റെ തനതും ശക്തവുമായ സിനിമാശൈലി ഈ ചിത്രത്തിലും കാണാൻ സാധിക്കും. അഞ്ജന ടാക്കീസ് നിർമിച്ചചിത്രത്തിന്‍റെ സഹനിർമാണം നിർവഹിച്ചിരിക്കുന്നത് സന്തോഷ് കോട്ടായി ആണ്. 'തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി' റിലീസിന് മുമ്പ് തന്നെ നിരവധി അംഗീകാരങ്ങൾ നേടിയിരുന്നു.
48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരവും പ്രത്യേക ജൂറി പുരസ്കാരവും ചിത്രം സ്വന്തമാക്കി. TIME അന്താരാഷ്ട്ര ചലച്ചിത്രമേള, CinéV- CHD അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങിയ മേളകളിലേക്കും ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. ഈ വരുന്ന ഒക്ടോബർ 16ന് ചിത്രം തിയറ്ററുകളിലത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

