Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightജയലളിതയുടെ ബയോപിക്...

ജയലളിതയുടെ ബയോപിക് തലൈവിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

text_fields
bookmark_border
Thalaivi
cancel

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് ആയ 'തലൈവി'യുടെ ട്രെയ്‌ലര്‍ പുറത്ത്. കങ്കണ റണൗട്ടാണ് ചിത്രത്തിൽ ജയലളിതയായി വേഷമിടുന്നത്. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 23ന് ആണ് റിലീസ് ചെയ്യുന്നത്. എം.ജി.ആറായി അരവിന്ദ് സ്വാമിയെത്തുമ്പോൾ ശശികലയായി വേഷമിടുന്നത് മലയാളി നടി ഷംന കാസിമാണ്.

കങ്കണയുടെ 34ാം ജന്മദിനത്തിലാണ് ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുന്നത്. ഭാഗ്യശ്രീ, നാസര്‍, സമുദ്രക്കനി, മധു ബാല എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷ്ണു വര്‍ധന്‍ ഇന്ദുരി, ശൈലേഷ് ആര്‍ സിംഗ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിശാല്‍ വിത്തല്‍ ഛായാഗ്രഹണവും ജിവി പ്രകാശ് സംഗീതവും ഒരുക്കുന്നു.

തമിഴിലും ഹിന്ദിയിലുമായി ഒരേസമയം ചിത്രം പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. ബാഹുബലിക്കും മണികർണികയ്ക്കും വേണ്ടി തിരക്കഥയെഴുതിയ കെ ആർ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ രചിച്ചിരിക്കുന്നത്.

തലൈവിയുടെതായി നേരത്തെ പുറത്തെത്തിയ ടീസറും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു സൂപ്പര്‍സ്റ്റാര്‍ ഹീറോയിന്‍, റെവല്യൂഷനറി ഹീറോ…നിങ്ങള്‍ക്കറിയുന്ന പേര് എന്നാല്‍ നിങ്ങള്‍ക്കറിയാത്ത ജീവിത കഥ എന്നാണ് ഫാസ്റ്റ് ലുക്കില്‍ നല്‍കിയിരിക്കുന്ന ടാഗ്‌ലൈന്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thalaivikangana ranuatJ Jayalalithaa
News Summary - The trailer of Jayalalithaa's biopic Talaivi has been released
Next Story