Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഞ്ച് ഭാഷകളിലായി 'ഡ്രെഡ്ഫുള്‍ ചാപ്റ്റേഴ്സ്'; പ്രേക്ഷകരിൽ ഭീതി ജനിപ്പിച്ച് ടൈറ്റില്‍ പോസ്റ്റര്‍

text_fields
bookmark_border
ഹിന്ദിയിലടക്കം അഞ്ച് ഭാഷകളിലായാണ് ചിത്രം എത്തുക
The title poster of new Malayalam horror film Dreadful Chapters has been released
cancel

തരിയോട്, വഴിയെ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഡ്രെഡ്ഫുള്‍ ചാപ്‌റ്റേഴ്‌സ്. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. മനസിൽ ഭയവും മനസ്സില്‍ നിരവധി ചോദ്യങ്ങളോടെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ഉ ടനെ ആരംഭിക്കും.

വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് നിര്‍മല്‍ ബേബി, ബേബി ചൈതന്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ഹൊറര്‍ ത്രില്ലര്‍ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് പുറത്ത് ഇറങ്ങുക.

ജെഫിന്‍ ജോസഫ്, വരുണ്‍ രവീന്ദ്രന്‍, ആര്യ, ശ്രീധ, നിബിന്‍ സ്റ്റാനി, എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് മിഥുന്‍ ഇരവില്‍, ഷോബിന്‍ ഫ്രാന്‍സിസ് എന്നിവരാണ്. സംവിധായകന്‍ തന്നെ എഡിറ്റിംങ്ങും സൗണ്ട് ഡിസൈനും കൈകാര്യം ചെയ്യുന്നു. ചിത്രത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

പ്രൊജക്റ്റ് ഡിസൈനര്‍ ജീസ് ജോസഫ്, അസോസിയേറ്റ് ഡയറക്ടര്‍സ് അരുണ്‍ കുമാര്‍ പനയാല്‍, ശരണ്‍ കുമാര്‍ ബാരെ. ഫൈനല്‍ മിക്‌സിങ് രാജീവ് വിശ്വംഭരന്‍. ട്രാന്‍സ്ലേഷന്‍ ആന്‍ഡ് സബ്ടൈറ്റില്‍സ് നന്ദലാല്‍ ആര്‍, സ്റ്റില്‍സ് എം. ഇ. ഫോട്ടോഗ്രാഫി, സോഷ്യല്‍ മീഡിയ പ്രൊമോഷന്‍ ഇന്‍ഫോടെയ്ന്‍മെന്റ് റീല്‍സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The title poster of new Malayalam horror film 'Dreadful Chapters' has been released
Next Story