40കാരൻ രൺവീറിന് നായിക 20കാരി, മലയാളികളുടെ സ്വന്തം ആൻമരിയ; 'ധുരന്ദറി'ന്‍റെ ടീസറെത്തി, പിന്നാലെ പ്രായ-വ്യത്യാസ ചർച്ചകളും
text_fields'ഉറി ദ സർജിക്കൽ' സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ ആദിത്യ ധര്‍ സംവിധാനം ചെയ്ത 'ധുരന്ദർ' എന്ന ആക്ഷൻ ത്രില്ലറിന്റെ ടീസർ ഇറങ്ങി. രണ്‍വീര്‍ സിങ്ങാണ് നായകന്‍. രൺവീറിന്റെ പക്കാ മാസ് എന്റർടൈനർ ആകും സിനിമയെന്നാണ് ടീസർ നൽകുന്ന സൂചന. രൺവീർ സിങ്ങിന്റെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. ഹനുമാൻ കൈൻഡ്, ജാസ്മിൻ സാൻഡ്ലാസ് എന്നിവരുടെ ഗാനവും അനൗൺസ്‌മെന്റ് വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതിനകം പ്രേക്ഷകശ്രദ്ധ നേടിയ ടീസർ വലിയ പ്രതീക്ഷ ഉണര്‍ത്തുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ സൃഷ്ടിച്ച ഒരു ഉഗ്രൻ അവതാരമായി രൺവീർ ഇതിനോടകം മാറിയിട്ടുണ്ട്. ഇത് രൺവീറിന്റെ തിരിച്ചുവരവ് എന്ന് ആരാധകരും പറയുന്നു.വിഡിയോ പുറത്തിറങ്ങിയതിന് ശേഷം സിനിമാപ്രേമികൾ ഏറെ ചര്‍ച്ച ചെയ്യുന്നത് അതിലെ നായികയെ കുറിച്ചാണ്. 'ആൻമരിയ കലിപ്പിലാണ്' എന്ന സിനിമയിലൂടെ ശ്രദ്ധേയയായ സാറാ അർജുൻ ആണ് രൺവീറിന്റെ നായിക.
അതേസമയം ധുരന്ദറിന്‍റെ വിഡിയോ പുറത്തുവന്നതിന് പിന്നാലെ നായികാനായകന്മാര്‍ക്കിടയിലെ പ്രായവ്യത്യാസവും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നുണ്ട്. സാറ അര്‍ജുന്‍റെ പ്രായം 20 ആണെങ്കില്‍ രണ്‍വീര്‍ സിങ്ങിന്‍റെ പ്രായം 40 ആണ്. ബാലതാരമായി വന്ന സാറാ നായികയായി എത്തുമ്പോൾ മലയാളി പ്രേക്ഷകരും ആകാംഷയിലാണ്. 2025 ഡിസംബർ അഞ്ചിന് ചിത്രം തിയറ്ററുകളിലെത്തും. ജിയോ സ്റ്റുഡിയോസ്, ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

