Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമണിച്ചിത്രത്താഴിന്...

മണിച്ചിത്രത്താഴിന് ഹിന്ദിയിൽ രണ്ടാം ഭാഗം ഒരുങ്ങുന്നു

text_fields
bookmark_border
bhool bhuleyya
cancel


മലയാളത്തിലെ എക്കാലത്തയും വലിയ സൂപ്പർഹിറ്റുകളിലൊന്നായ മണിച്ചിത്രത്താഴിന് ഹിന്ദിയിൽ രണ്ടാം ഭാഗം ഒരുങ്ങുന്നു. മണിച്ചിത്രത്താഴിന് ഇന്ത്യയിലെ പല ഭാഷകളിലും റീമേക്കുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ മലയാളത്തിൽ പോലും ഈ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടായിട്ടില്ല.

മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പായ 2007ലിറങ്ങിയ ഭൂല്‍ ഭുലയ്യയുടെ രണ്ടാം ഭാഗത്തിന്റെ റിലീസാണ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുള്ളത്. കാര്‍ത്തിക് ആര്യനും കിയാര അഡ്വാനിയും നായികാനായകരായ എത്തുന്ന ചിത്രത്തിന്റെ പേര് ഭൂല്‍ ഭുലയ്യ 2 എന്നാണ്.

നവംബര്‍ 19ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്. ചിത്രത്തിന്റെ പോസ്റ്ററും ട്വീറ്റിനൊപ്പം അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്.

2007ല്‍ ഇറങ്ങിയ ഭൂല്‍ ഭുലയ്യയില്‍ അക്ഷയ് കുമാറും വിദ്യാ ബാലനും ഷിനെയ് അഹുജയുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manichitrathazhu second part
News Summary - The second part is being prepared in Hindi for Manichitrathazhu
Next Story