Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightദൃശ്യത്തിന്‍റെ...

ദൃശ്യത്തിന്‍റെ വിജയത്തിന്​ പിന്നിൽ ഡിജിറ്റൽ ഇന്ത്യക്കും പങ്ക്​ -സന്ദീപ്​ വാര്യർ

text_fields
bookmark_border
ദൃശ്യത്തിന്‍റെ വിജയത്തിന്​ പിന്നിൽ ഡിജിറ്റൽ ഇന്ത്യക്കും പങ്ക്​ -സന്ദീപ്​ വാര്യർ
cancel

തിരുവനന്തപുരം: മോഹൻലാൽ നായകനാവുന്ന ദൃശ്യം 2ന്‍റെ വിജയത്തിന്​ പിന്നിൽ ഡിജിറ്റൽ ഇന്ത്യക്കും പങ്കുണ്ടെന്ന്​ ബി.ജെ.പി വക്​താവ്​ സന്ദീപ്​ വാര്യർ. ഡിജിറ്റൽ ബാങ്കിങ്​ സംവിധാനമില്ലായിരുന്നെങ്കിൽ ഒ.ടി.ടി പ്ലാറ്റ്​ഫോം വഴിയുള്ള റിലീസ്​ ഇത്രയും ജനകീയമാവില്ലെന്നും സന്ദീപ്​ വാര്യർ പറഞ്ഞു.

കോവിഡ് മഹാമാരിയുടെ കാലത്തും ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ സജീവമാക്കി നിർത്താൻ സഹായിച്ചതി​ന്‍റെ നേർസാക്ഷ്യമാണ് ദൃശ്യം 2 ഒ.ടി.ടി റിലീസിംഗ് എന്നും സന്ദീപ്​ വാര്യർ ഫേസ്​ബുക്ക്​ പോസ്റ്റിൽ കുറിച്ചു.

സന്ദീപ്​ വാര്യറിന്‍റെ ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂർണ്ണ രൂപം

ലാലേട്ടാ ദൃശ്യം 2 കണ്ടു. ഗംഭീരം . ആദ്യ സിനിമ പോലെ തന്നെ സസ്പെൻസ് നിലനിർത്താൻ കഴിഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങൾ . മലയാള സിനിമ പുതിയൊരു നോർമലിലേക്ക് വിജയകരമായി കടന്നിരിക്കുകയാണ്. ഒ.ടി.ടി പ്ലാറ്റ് ഫോം വഴി റിലീസിംഗിന് ഇനി കൂടുതൽ സിനിമകളെത്തും . ഡിജിറ്റൽ ഇന്ത്യക്ക് നന്ദി. ഡിജിറ്റൽ ബാങ്കിംഗ് ട്രാൻസാക്ഷനിലെ വർധനവുണ്ടായിരുന്നില്ലെങ്കിൽ ഒ.ടി.ടി റിലീസിംഗ് ജനകീയവും വിജയവുമാകുമായിരുന്നില്ല. 2016ലെ ഡിമോണിറ്റൈസേഷൻ, കോവിഡ് മഹാമാരിയുടെ കാലത്തും ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ സജീവമാക്കി നിർത്താൻ സഹായിച്ചതിൻ്റെ നേർസാക്ഷ്യമാണ് ദൃശ്യം 2 ഒ.ടി.ടി റിലീസിംഗ്.

ലാലേട്ടാ ദൃശ്യം 2 കണ്ടു. ഗംഭീരം . ആദ്യ സിനിമ പോലെ തന്നെ സസ്പെൻസ് നിലനിർത്താൻ കഴിഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങൾ . മലയാള...

Posted by Sandeep.G.Varier on Friday, 19 February 2021


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drishyam 2
News Summary - The role of Digital India behind the success of the Drishyam 2
Next Story