രാജമൗലി ബ്രഹ്മാണ്ഡചിത്രം വാരണാസിയുടെ റിലീസ് ഡേറ്റ് പുറത്ത്
text_fieldsവാരണാസിയുടെ ടീസറിൽ നിന്നും
സംവിധാന മികവുകൊണ്ട് തന്‍റേതായ ആരാധകരെ ഉണ്ടാക്കിയെടുത്ത പകരംവെക്കാനില്ലാത്ത ചലച്ചിത്രകാരനാണ് എസ്.എസ് രാജമൗലി. ബാഹുബലി, ആർ.ആർ.ആർ പോലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഇന്ത്യൻ സിനിമയുടെ പ്രൗഢി ലോകോത്തര തലത്തിൽ ഉയർത്തിയവയാണ്. രാജമൗലിയുടെ സംവിധാനത്തിൽ അടുത്തതായ് പുറത്തുവരുന്ന ബിഗ് ബജറ്റ് ചിത്രമാണ് വാരണാസി.
ചിത്രത്തിന്‍റെ ടീസർ ട്രെയിലർ ഇതിനകംതന്നെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തില്‍ പൃഥ്വിരാജും, പ്രിയങ്ക ചോപ്രയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിത ചിത്രത്തിന്‍റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 2027 ഏപ്രിൽ 7ന് ചിത്രം തിയറ്ററുകളിൽ എത്തും.
1,300 കോടി രൂപ ബജറ്റിൽ നിർമിക്കുന്ന ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമകളിലൊന്നാണ്. സിനിമയുടെ ഭൂരിഭാഗവും വാരണാസിയുടെ പശ്ചാത്തലത്തിലാണെങ്കിലും ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ 50 കോടി രൂപ ചെലവിൽ വാരണാസി നഗരത്തിന്റെ കൂറ്റൻ സെറ്റ് നിർമിച്ചാണ് ചിത്രീകരണം നടത്തുന്നത്.
പല കാലഘട്ടങ്ങളിലായാണ് ചിത്രം കഥ പറയുക എന്നാണ് സൂചന. ടൈം ട്രാവലിങിന്‍റെ സാധ്യതയും ചർച്ചചെയ്യപെടുന്നുണ്ട്. രാമായണം പോലുള്ള പുരാണങ്ങളും ചിത്രത്തിൽ പ്രാധാന്യം ചെലുത്തുന്നതായി കാണാം. ചിത്രത്തിന്റെ ഷൂട്ടിന്റെ ആദ്യ ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയായ മഹേഷ് ബാബു സിനിമക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് വാരണാസിക്ക് തിരക്കഥ ഒരുക്കുന്നത്. 2027 ഏപ്രിലിൽ സിനിമ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

