ഓട്ടോക്കാരന്റെ കഥ പറഞ്ഞ റെഡ് ടേപ്പ്
text_fields‘വൈകിപ്പിക്കുന്ന ഓരോ നീതിയും നീതിനിഷേധമാണ്’ എന്ന സന്ദേശവുമായാണ് ‘റെഡ് ടേപ്പ്’ എന്ന ഹ്രസ്വചിത്രം ഗുഡ് വിൽ എന്റർടെയ്ൻമെന്റ് യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്കെത്തിയത്. ജീവിത പ്രാരബ്ധങ്ങളിലൂടെ കടന്നുപോകുന്ന അലി എന്ന ഓട്ടോ ഡ്രൈവറുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില പ്രശ്നങ്ങളിലൂടെയും അതിന് ബാക്കിയായി നടക്കുന്ന സംഭവ വികാസങ്ങളിലൂടെയും കഥ നീങ്ങുന്നു. സാമൂഹിക-രാഷ്ട്രീയ സംഭവവികാസങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം പ്രേക്ഷകർ ഇതിനകം ഏറ്റെടുത്തുകഴിഞ്ഞു. വൻ താരനിരകളില്ലാത്ത സിനിമകളും പ്രമേയംകൊണ്ടും അവതരണംകൊണ്ടും പ്രേക്ഷകർ ഏറ്റെടുക്കുമെന്ന് ‘റെഡ് ടേപ്പ്’ ടീം തെളിയിക്കുകകൂടിയാണ് ഈ ചിത്രത്തിലൂടെ.
ശശിധരൻ ചാലക്കുന്ന്, ശ്രീലേഷ് ബാലകൃഷ്ണൻ, കാർത്തിക് കിഷോർ, നന്ദന സുജിത്ത്, അനൂപ് കമ്പ്രത്ത് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഐൻ ക്രിയേഷൻസാണ് ചിത്രം നിർമിക്കുന്നത്. അദ്നാൻ കെ.പിയുടെ കഥയിൽ സാബിദ് നവാസ് ആണ് തിരക്കഥയും സംവിധാനവും. ഇസ്ഹാഖ് ഇബ്റാഹീം, എം.എസ്. തുറാബി എന്നിവരാണ് സംഗീത സംവിധാനം. ചിത്രം റിലീസാവുന്നതിനു മുമ്പുതന്നെ റാനിയ റജീബിന്റെ വരിയിൽ ഒരുങ്ങിയ ‘ഉടയുമീ ചില്ലയിൽ’ എന്ന ഗാനം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. നടൻ ആസിഫ് അലിയും അരുൺ നാരായണും രഞ്ജിത്ത് ശേഖറുമാണ് ചിത്രത്തിന്റെ റിലീസ് സോഷ്യൽ മീഡിയയിലൂടെ നിർവഹിച്ചത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് റിജിൽ കാഞ്ഞിരങ്ങാടാണ്. ചിത്രസംയോജനം ആദി ശങ്കർ.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

