Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകാത്തിരിപ്പിന് അവസാനം;...

കാത്തിരിപ്പിന് അവസാനം; ഹൊറർ റൊമാന്‍റിക് ത്രില്ലറുമായി പ്രഭാസ്! 'രാജാസാബ്' റിലീസ് തീയതി പ്രഖ്യാപിച്ചു

text_fields
bookmark_border
കാത്തിരിപ്പിന് അവസാനം; ഹൊറർ റൊമാന്‍റിക് ത്രില്ലറുമായി പ്രഭാസ്! രാജാസാബ് റിലീസ് തീയതി പ്രഖ്യാപിച്ചു
cancel

പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഒട്ടേറെ അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും ഒടുവിൽ പ്രഭാസ് ചിത്രം 'രാജാ സാബി'ന്‍റെ റിലീസ് ഡേറ്റ് പുറത്തുവിട്ട് അണിയറപ്രവർത്തകര്‍. സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലും കരിയറിൽ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു പുതുപുത്തൻ വേഷപ്പകർച്ചയിലാണ് ചിത്രത്തിൽ പ്രഭാസ് എത്താൻ ഒരുങ്ങുന്നത്. ഡിസംബർ അഞ്ചിനാണ് ചിത്രത്തിന്‍റെ വേള്‍ഡ് വൈഡ് റിലീസ്. റിലീസിന് മുമ്പേ ആകാംക്ഷയുണർത്തിക്കൊണ്ട് ചിത്രത്തിന്‍റെ ടീസർ ജൂൺ 16ന് പുറത്തിറങ്ങും.

ഏവരേയും അതിശയിപ്പിക്കുന്ന അമാനുഷിക ഘടകങ്ങളും ചില മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട് എത്തുന്ന ഹൊറർ എന്‍റർടെയ്നറായ 'രാജാസാബ്' 'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനുമായാണ് എത്തുന്നത്. അമാനുഷികമായ ചില ത്രില്ലിങ് നിമിഷങ്ങളും പ്രണയം നിറച്ച രംഗങ്ങളും അതിരുകളില്ലാത്ത സിനിമാറ്റിക് അനുഭവവും ചിത്രം പ്രേക്ഷകർക്കായി കാത്തുവെച്ചിട്ടുണ്ടെന്നാണ് അണിയറപ്രവർത്തകരുടെ വാക്കുകള്‍.

'രാജാസാബ്' പൊങ്കൽ സ്പെഷൽ പോസ്റ്റർ സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടിയിരുന്നു. കൂടാതെ പ്രഭാസിന്‍റെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയ 'രാജാസാബ്' മോഷൻ പോസ്റ്ററും തരംഗമായിമാറിയിരുന്നു. ആദ്യ ഗ്ലിംപ്സ് വിഡിയോയും ഏവരും ഏറ്റെടുത്തിരുന്നു. ഫാമിലി എന്‍റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാന്‍റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’.

മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ വ്യത്യസ്തമായൊരു ഒരു ദൃശ്യവിസ്മയമായാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നതെന്നാണ് അറിയാനാകുന്നത്. നിധി അഗർവാള്‍, റിഥി കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

വിവേക് കുച്ചിബോട്ലയാണ് സഹനിർമാതാവ്. ഒരു റിബൽ മാസ് ഫെസ്റ്റിവൽ തന്നെയാകും ചിത്രമെന്നാണ് അണിയറപ്രവർത്തകരുടെ സാക്ഷ്യം. ഇന്ത്യൻ സിനിമയുടെ ഒരു ബ്ലോക്ക്ബസ്റ്റർ സീസണായ ഡിസംബറിൽ 'രാജാ സാബ്' ഒരു ഗെയിം-ചേഞ്ചർ തന്നെയായിരിക്കുമെന്നാണ് ഏവരുടേയും കണക്കുകൂട്ടൽ. തമൻ എസ്. സം​ഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോ​ഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിങ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ്. എൻ. കെ, പി.ആർ.ഒ.: ആതിര ദിൽജിത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prabhasRelease DateEntertainment News
News Summary - The Raja Saab: Official release date of Prabhas upcoming film
Next Story