Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഷൈൻ ടോം ചാക്കോ നായകനായ...

ഷൈൻ ടോം ചാക്കോ നായകനായ 'ദി പ്രൊട്ടക്ടർ' ഒ.ടി.ടിയിലെത്തി; എവിടെ കാണാം?

text_fields
bookmark_border
ഷൈൻ ടോം ചാക്കോ നായകനായ ദി പ്രൊട്ടക്ടർ ഒ.ടി.ടിയിലെത്തി; എവിടെ കാണാം?
cancel

ഷൈൻ ടോം ചാക്കോ, മണിക്കുട്ടന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയായ 'ദി പ്രൊട്ടക്ടർ' ഒ.ടി.ടിയിലെത്തി. ഹൊറര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജോണറിലെത്തിയ ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ഷൈന്‍ എത്തിയിരിക്കുന്നത്. അമ്പാട്ട് ഫിലിംസിന്റെ ബാനറില്‍ റോബിന്‍സ് മാത്യു നിര്‍മിച്ച ചിത്രത്തിന്റെ സംവിധായകൻ ജി.എം. മനു ആണ്. ചിത്രം മനോരമ മാക്സിൽ ഇപ്പോൾ കാണാം.

'നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' എന്ന ബൈബിള്‍ വാചകം ടാഗ് ലൈനാക്കിയായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നത്. ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി നിൽക്കുന്ന ഷൈനിന്‍റെ ചിത്രമാണ് പോസ്റ്ററിലുണ്ടായിരുന്നത്. മനക്കൽ തറവാട്ടിലെ കൊലപാതകങ്ങളുടെ രഹസ്യം തേടുന്ന ചിത്രമാണിത്.

തലൈവാസൽ വിജയ്, മൊട്ട രാജേന്ദ്രൻ, സുധീർ കരമന, മണിക്കുട്ടൻ, ശിവജി ഗുരുവായൂർ, ബോബൻ ആലംമൂടൻ, ഉണ്ണിരാജ, ഡയാന, കാജോൾ ജോൺസൺ, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അജേഷ് ആന്‍റണിയാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്.

ഛായാഗ്രഹണം: രജീഷ് രാമൻ, എഡിറ്റർ: താഹിർ ഹംസ, സംഗീതസംവിധാനം: ജിനോഷ് ആന്‍റണി, കലാസംവിധാനം: സജിത്ത് മുണ്ടയാട്, കോസ്റ്റ്യൂം: അഫ്സൽ മുഹമ്മദ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, സ്റ്റണ്ട്: മാഫിയ ശശി, നൃത്തസംവിധാനം: രേഖ മാസ്റ്റർ, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി കവനാട്ട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നസീർ കരന്തൂർ, ഗാനരചന: റോബിൻസ് അമ്പാട്ട്, സ്റ്റിൽസ്: ജോഷി അറവക്കൽ, വിതരണം: അമ്പാട്ട് ഫിലിംസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shine Tom ChackoMovie NewsOTTThe Protector
News Summary - The Protector' hits OTT
Next Story