Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മമ്മൂട്ടി - മഞ്ജു വാര്യർ ചിത്രം ദ പ്രീസ്റ്റിെൻറ പുതിയ പോസ്റ്റർ പുറത്ത്; മാർച്ച് നാലിന് തിയറ്ററുകളിൽ
text_fieldsbookmark_border
മമ്മൂട്ടി-മഞ്ജു വാര്യർ ടീം ആദ്യമായി ഒന്നിക്കുന്ന മലയാള ചിത്രം ദ പ്രീസ്റ്റിെൻറ ഏറ്റവും പുതിയ പോസ്റ്റർ പുറത്ത്. നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് നാലിന് തിയറ്റർ റിലീസായി എത്തും. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം പുറത്തിറങ്ങുന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രമെന്ന പ്രത്യേകതയോടെയാണ് പ്രീസ്റ്റ് എത്തുന്നത്.
The Priest
Posted by Mammootty on Saturday, 20 February 2021
ഫെബ്രുവരി നാലിനായിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്. എന്നാൽ, കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിയറ്ററുകളില്‍ ആള് കുറയാനുള്ള സാധ്യത കണക്കിലെടുത്ത് റിലീസ് മാറ്റുകയായിരുന്നു. രാഹുല്‍ രാജ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ആേൻറാ ജോസഫും ബി. ഉണ്ണികൃഷ്ണനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ നിഖില വിമലും സാനിയ ഇയ്യപ്പനും പ്രധാന വേഷങ്ങളിലുണ്ട്.
Next Story

