മമ്മൂട്ടി-മഞ്ജു വാര്യർ ചിത്രം ദ പ്രീസ്റ്റിെൻറ ഡബ്ബിങ് തുടങ്ങി; ചിത്രങ്ങൾ പങ്കുവെച്ച് അണിയറപ്രവർത്തകർ
text_fieldsമമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിക്കുന്ന ത്രില്ലർ ചിത്രമായ 'ദ പ്രീസ്റ്റി'െൻറ ഡബ്ബിങ് ആരംഭിച്ചു. നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന പ്രീസ്റ്റിന് വേണ്ടി നടി സാനിയ ഇയ്യപ്പൻ ഡബ്ബ് ചെയ്യുന്ന ചിത്രങ്ങൾ അണിയറ പ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. നിഖില വിമൽ, ശ്രീനാഥ് ഭാസി, ജഗദീഷ്, മധുപാൽ, കൈതി ഫെയിം ബേബി മോണിക്ക തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.
ദീപു പ്രദീപ്, ശ്യാം മേനോന് എന്നിവരാണ് സസ്പെൻസ് നിറഞ്ഞ പ്രീസ്റ്റിെൻറ തിരക്കഥ രചിച്ചിരിക്കുന്നത്. ആേൻറാ ജോസഫ്, ബി. ഉണ്ണികൃഷ്ണൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിെൻറ ഷൂട്ടിങ് പുരോഗമിക്കവേയായിരുന്നു കോവിഡ് പ്രതിസന്ധി ആരംഭിച്ചത്. മാസങ്ങൾക്ക് ശേഷം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വീണ്ടും ചിത്രീകരണം തുടങ്ങുകയും നവംബർ ആദ്യ വാരം അവസാനിപ്പിക്കുകയും ചെയ്തു.

