Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഇന്നും വേട്ടയാടുന്ന...

ഇന്നും വേട്ടയാടുന്ന ഭൂതകാലം, പിന്തുടരുന്ന നിഴലുകൾ; ആവേശത്തിലാഴ്ത്തി ദൃശ്യം 3 ടീസർ പുറത്ത്...

text_fields
bookmark_border
drishyam
cancel
camera_alt

ദൃശ്യം 3 ടീസർ പോസ്റ്റർ

മലയാള സിനിമയിലെ ഏറ്റവും മികച്ച ത്രില്ലര്‍ ചിത്രമായ ദൃശ്യത്തിന്‍റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മെയ് 21ന് തിയറ്ററിൽ എത്തുന്ന ചിത്രത്തിന്‍റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒരുപാട് നിഖൂഢതകൾ ഒളിഞ്ഞിരിക്കുന്ന മുഖങ്ങൾ. ഇന്നും ആരൊക്കെയോ പിന്തുടരുന്നു എന്ന തോന്നൽ, വിട്ടുമാറാത്ത ഭൂതകാലത്തിന്‍റെ ഓർമകൾ എല്ലാം നിമിഷ നേരങ്ങൾ കൊണ്ട് മിന്നിമായുന്നതാണ് ടീസർ.

ദൃശ്യം മൂന്നാം ഭാഗത്തെക്കുറിച്ച് ഏറെ പ്രതീക്ഷയാണ് ടീസർ നൽകുന്നത്. ചിത്രത്തിന്‍റെ പ്രഖ്യാപനം മുതല്‍ ഏറെ ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ. ഇത്തവണ ജോര്‍ജു കുട്ടിക്കും കുടുംബത്തിനും എന്തു സംഭവിക്കുമെന്ന് തന്നെയാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. മലയാളത്തിൽ നിരവധി ചിത്രങ്ങളാണ് മെയിൽ റിലീസിന് എത്തുന്നത്. എന്നിരുന്നാലും മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം.

ദൃശ്യം, ദൃശ്യം 2 എന്നിങ്ങനെ രണ്ടുഭാഗങ്ങളാണ് നിലവിൽ റിലീസ് ചെയ്തിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം തിയറ്ററുകളില്‍ വലിയ സ്വീകാര്യത നേടിയപ്പോള്‍ കോവിഡ് കാലത്ത് ഒ.ടി.ടി റിലീസായി എത്തിയ ദൃശ്യം 2ഉം മികച്ച പ്രതികരണമാണ് സ്വന്തമാക്കിയത്.

ദൃശ്യത്തിന്റെ ആദ്യഭാഗം 2013ലാണ് പുറത്തിറങ്ങിയത്. പിന്നാലെ മറ്റ് ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ടു. ഹിന്ദി പതിപ്പിൽ അജയ് ദേവ്ഗൺ ആണ് പ്രധാനവേഷത്തിൽ അഭിനയിച്ചത്. മലയാളത്തിലും ഹിന്ദിയിലും ഒരേപോലെ ഹിറ്റായ ചിത്രത്തിന്‍റെ മൂന്നാഭാഗത്തിന്‍റെ ചിത്രീകരണം ഇരു ഭാഷയിലും ഒന്നിച്ചായിരുന്നു തുടങ്ങിയിരുന്നത്. അടുത്ത ഭാഗത്തിൽ എന്തായിരിക്കും കഥ എന്നതിന്‍റെ ആകാംക്ഷയിലാണ് ഇരു ഭാഷയിലേയും ആരാധകർ.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബർ ആദ്യം അവസാനിച്ചിരുന്നു. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തും. സതീഷ് കുറുപ്പാണ് ഛായാഗ്രാഹകൻ, എഡിറ്റർ: വിനായക്, സംഗീതം: അനിൽ ജോൺസൺ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Teasersocial media viralEntertainment NewsdrishyamDrishyam 3
News Summary - The past still haunts us, the shadows that follow us; The thrilling teaser of Drishyam 3 is out
Next Story