നിള ഫോക്‌ലോർ ഫിലിം ഫെസ്റ്റിവൽ 2021 ഒക്ടോബർ 29ന് തുടങ്ങും
text_fieldsനിള ഇന്റർനാഷണൽ ഫോക്‌ലോർ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ ഒക്ടോബർ 29,30,31, നവംബർ 5 , 6,7 എന്നീ ദിവസങ്ങളിൽ നടക്കും. രണ്ട് വാരാന്ത്യങ്ങളിലായി 6 ദിവസമായാണ് പ്രദർശനം. നാട്ടറിവ് മേഖലയിൽ സജീവ പ്രവർത്തനം നടത്തിവരുന്ന വയലിയാണ് ഫെസ്റ്റിവെൽ സംഘടിപ്പിക്കുന്നത്.
അമേരിക്കൻ ഫോക്‌ലോറിസ്റ് കാതറിൻ കേർസ്റ്റ് , പ്രശസ്ത തമിഴ് ഡോക്യുമെന്ററി സംവിധായകൻ അമുദൻ, ഐ.ഐ.ടി അധ്യാപികയും അനിമേഷൻ സിനിമ സംവിധായികയുമായ നൈന സബ്‌നാനി എന്നിവരടങ്ങുന്ന ജൂറിയാണ് സിനിമകൾ വിലയിരുത്തുന്നത്. 30 മിനിറ്റിന് മുകളിലും താഴെയുമായി രണ്ടു വിഭാഗങ്ങളിലായി 12 സിനിമകൾ പ്രദർശിപ്പിക്കും. ഇതിൽ നിന്നും ജൂറി തിരഞ്ഞെടുക്കുന്ന രണ്ട് സിനിമകൾക്ക് ബ്ലാക് ഫയർ അവാർഡ് നൽകും. നവംബർ 7 ന് വൈകുന്നേരം ഓൺലൈൻ മീറ്റിങ്ങിൽ അവാർഡുകൾ പ്രഖ്യാപിക്കുമെന്ന് ഫെസ്റ്റിവൽ കോഓർഡിനേറ്റർ സിദ്ധാർഥ് അരിടത്ത് അറിയിച്ചു.
ഫിലിം ഫെസ്റ്റിവൽ എന്നതിന് അപ്പുറത്ത്, അന്ന്യം നിന്നുകൊണ്ടിരിക്കുന്ന നാടോടി സംസ്ക്കാരത്തെ പുതിയ തലമുറയുമായി ബന്ധപ്പെടുത്തുക എന്നതാണ് ഈ ഫിലിം ഫെസ്റ്റിവലിന്റെ ലക്ഷ്യമെന്ന് വയലി ഡയറക്ടർ വിനോദ് നമ്പ്യാർ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ തന്നെ ഫോക്‌ലോർ പ്രമേയമായ ചുരുക്കം ഫിലിം ഫെസ്റ്റിവലിൽ ഒന്നാണ് നിഫി , ഈ മഹാമാരിക്ക് ശേഷം , വരും വർഷങ്ങളിൽ നിളയോരത്ത് പ്രദർശനം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് നിഫി സംഘാടകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

