Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Minnal Murali
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightമിന്നലടിച്ച്......

മിന്നലടിച്ച്... ന്യൂയോർക്ക് ടൈംസിന്റെ മികച്ച അഞ്ച് സിനിമകളുടെ പട്ടികയിൽ മിന്നൽ മുരളിയും

text_fields
bookmark_border

ടൊവിനോ തോമസ് -ബേസിൽ ജോസഫ് കൂട്ടുക്കെട്ടിൽ പിറന്ന സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളി തരംഗം വിദേശ മാധ്യമങ്ങളിലും. ന്യൂയോർക്ക് ടൈംസ് നിർദേശിച്ച മികച്ച അഞ്ച് സിനിമകളുടെ പട്ടികയിലാണ് മിന്നൽ മുരളിയും ഇടംപിടിച്ചത്. പട്ടികയിൽ മൂന്നാം സ്ഥാനത്താണ് മിന്നൽ മുരളി. സംവിധായകൻ ബേസിൽ ജോസഫ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കുവെച്ചു. ബിന്തി, വർക്ക് ഫോഴ്സ്, ഗ്രിറ്റ്, മ്യൂട്ട് ഫയർ എന്നിവയാണ് മറ്റു നാലു ചിത്രങ്ങൾ.

നെറ്റ്ഫ്ലിക്സിൽ ക്രിസ്മസ് റിലീസായെത്തിയ ചിത്രമാണ് മിന്നൽ മുരളി. നെറ്റ്ഫ്ലിക്സിന്റെ ആഗോള പട്ടികയിലെ ആദ്യ പത്തിൽ തുടർച്ചയായ മൂന്നാമത്തെ ആഴ്ചയും മിന്നൽ മുരളി ഇ​ടംപിടിച്ചിരുന്നു. ആഗോളതലത്തിൽ ശ്ര​ദ്ധിക്കപ്പെട്ട മിന്നൽ മുരളി തരംഗം സ്പാനിഷ് ലീഗായ ലാ ലിഗായുടെ ഫേസ്ബുക്ക് പേജിലും മാഞ്ചസ്റ്റർ സിറ്റിയുടെ ഔദ്യേഗിക ട്വിറ്റർ പേജിലും എത്തിയിരുന്നു.

മലയാളത്തി​ന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായിരുന്നു മിന്നൽ മുരളിയുടെ റിലീസ്. മലയാളത്തിന്റെ ആദ്യ സൂപ്പർ ഹീറോ ചിത്രമാണ് മിന്നൽ മുരളി. ഇടിമിന്നൽ അടിച്ച് അമാനുഷിക ശക്തി ലഭിച്ച ജെയ്സൺ കുറുക്കൻമൂല എന്ന ഗ്രാമത്തിന്റെ രക്ഷകനായി മാറുന്നതാണ് മിന്നൽ മുരളിയുടെ ഇതിവൃത്തം. ജെയ്സണെന്ന മിന്നൽ മുരളിയായി ​തിളങ്ങിയപ്പോൾ വില്ലനായെത്തിയ ഗുരു സോമസുന്ദരത്തിന്റെ പ്രകടനവും പ്രേക്ഷക പ്രശംസ നേടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tovino ThomasThe New York TimesMinnal Murali
News Summary - New York Times picks Minnal Murali as one of the Five Movies
Next Story