Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോ​ഹ​ൻ​ലാ​ൽ സിനിമ 'ദൃ​ശ്യം 2' ചോർന്നു

text_fields
bookmark_border
ചോർച്ച തടയാൻ ആമസോൺ നടപടി സ്വീകരിക്കുമെന്ന് ജീ​ത്തു ജോ​സ​ഫ്
drishyam 2
cancel

കോഴിക്കോട്: മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ജീ​ത്തു ജോ​സ​ഫ്​ സം​വി​ധാ​നം ചെ​യ്ത പുതിയ സിനിമ 'ദൃ​ശ്യം 2' ചോർന്നു. രാത്രി ഒടിടി റിലീസിന് രണ്ട് മണിക്കൂറിന് ശേഷമാണ് സിനിമയുടെ വ്യാജൻ ടെലിഗ്രാമിൽ ലഭ്യമായത്.

സിനിമ ചോർന്നത് തടയാനുള്ള നടപടികൾ ആമസോൺ പ്രൈം ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് സം​വി​ധാ​യകൻ ജീ​ത്തു ജോ​സ​ഫ്​ പ്രതികരിച്ചു.

'ദൃ​ശ്യം 2' ആമസോൺ പ്രൈമിലാണ് റിലീസ് ചെയ്തിരുന്നത്. ആദ്യമായാണ് ഒരു സൂപ്പർ താരത്തിന്‍റെ ബിഗ് ബജറ്റ് സിനിമ ഒടിടി പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്യുന്നത്.

ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് സിനിമ നിർമ്മിച്ചത്. മീന, അൻസിബ ഹസ്സൻ, എസ്തർ, ഗണേശ് കുമാർ, ആശ ശരത്, സിദ്ധിഖ്, മുരളി ഗോപി തുടങ്ങി വൻതാര നിര ചിത്രത്തിലുണ്ട്.

പുതുവര്‍ഷ ദിനത്തിലാണ് ദൃശ്യം 2വിന്‍റെ ആമസോണ്‍ റിലീസ് പ്രഖ്യാപനം മോഹന്‍ലാല്‍ നടത്തിയത്. ഫെബ്രുവരി എട്ടിന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ അതിന് മുമ്പേ ആമസോണ്‍ ചാനല്‍ വഴി ചോര്‍ന്നിരുന്നു.

ഐ.എം.ഡി.ബി സിനിമാ വെബ്സൈറ്റിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാമതാണ് ദൃശ്യം 2. 2011ൽ തിയേറ്ററിലെത്തിയ സൂപ്പർ ഹിറ്റ് സിനിമ 'ദൃ​ശ്യ'ത്തിന്‍റെ രണ്ടാം ഭാഗമാ‍ണ് 'ദൃ​ശ്യം 2'.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Mohanlal movie 'drishyam 2' leaked
Next Story