Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഭിനേതാവായി മകൻ, ആക്ഷനും കട്ടും പറഞ്ഞ് മാതാപിതാക്കൾ; വേറിട്ട കാഴ്ച്ചയൊരുക്കി 'ദി മിസ്റ്റേക്കർ ഹൂ' തിയറ്ററുകളിലേക്ക്

text_fields
bookmark_border
അഭിനേതാവായി മകൻ,  ആക്ഷനും കട്ടും പറഞ്ഞ് മാതാപിതാക്കൾ; വേറിട്ട കാഴ്ച്ചയൊരുക്കി ദി മിസ്റ്റേക്കർ ഹൂ തിയറ്ററുകളിലേക്ക്
cancel

സസ്പെൻസ് ഹൊറർ ത്രില്ലർ ചിത്രമായ 'ദി മിസ്റ്റേക്കർ ഹൂ?' തിയറ്ററുകളിലേക്ക്. മെയ് 31The Mistake Who Released On May 31 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദമ്പതിമാരായ മായ ശിവയും ശിവ നായരുമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇവരുടെ മകൻ ആദിത്യദേവാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മായ, ശിവ സംവിധാനം ചെയ്ത ഥൻ, മെയ്ഡ് ഇൻ ട്രിവാൻഡ്രം തുടങ്ങിയ ചിത്രങ്ങളിലെ നായക വേഷം അവതരിപ്പിച്ചതും മകൻ ആദിത്യദേവ് ആയിരുന്നു. ചിത്രത്തിന് പിന്നിലെ പ്രധാന സാങ്കേതിക കാര്യങ്ങളെല്ലാം ഈ മൂന്നുപേർ കൈകാര്യം ചെയ്യുന്നുവെന്ന സവിശേഷതയുമുണ്ട്.

തന്റെ കുടുംബത്തിന്റെ തകർച്ചക്ക് കാരണക്കാരായവരോടു പകരം ചോദിക്കാൻ ഇറങ്ങിത്തിരിക്കുന്ന നായകൻ. ആ യാത്രയിൽ അയാൾക്ക് നേരിടേണ്ടി വരുന്ന സങ്കീർണ്ണമായ പ്രശ്നങ്ങളും തുടർന്നുണ്ടാകുന്ന മാനസിക സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൽ ആദിത്യദേവിനെ കൂടാതെ ദയ, ആര്യ, അഡ്വ. രാജീവ് കുളിക്കിലേരി, ശ്രീലത, രമണി, രേശ്മ, ക്രിസ്റ്റീന, ജയ, രാമവർമ്മ, ബിപിൻ, ബിജു, വിനീഷ്, മണിയൻ ശ്രീവരാഹം, സുബ്രമണി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

ബാനർ - ആദിത്യദേവ് ഫിലിംസ്, നിർമ്മാണം -മായ ശിവ, സംവിധാനം - മായ ശിവ, ശിവ നായർ, കഥ, തിരക്കഥ, ഗാനരചന, സംഗീതം, കല, വസ്ത്രാലങ്കാരം - മായ ശിവ, ഛായാഗ്രഹണം - മായ ശിവ, ആദിത്യദേവ്, വിതരണം - ഫിയോക്, ചമയം - മായ ശിവ, ശിവനായർ, എഡിറ്റിംഗ് - ആദിത്യദേവ്, ആലാപനം - രവിശങ്കർ, ത്രിൽസ് - ശിവ നായർ, പ്രൊഡക്ഷൻ കൺട്രോളർ - അനിൽ പെരുന്താന്നി, പിആർഓ- അജയ് തുണ്ടത്തിൽ

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The Mistake Who Released On May 31
Next Story