Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകിടിലൻ ടീസറുമായി...

കിടിലൻ ടീസറുമായി 'മാസ്​റ്റർ'; വിജയും സേതുപതിയും നേർക്കുനേർ

text_fields
bookmark_border
കിടിലൻ ടീസറുമായി മാസ്​റ്റർ; വിജയും സേതുപതിയും നേർക്കുനേർ
cancel

കൈദി, മാനഗരം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവ്വഹിച്ച് റിലീസിനൊരുങ്ങുന്ന തമിഴ് ആക്ഷൻ-ത്രില്ലർ ചലച്ചിത്രമായ 'മാസ്റ്ററി'​െൻറ ടീസർ പുറത്തിറക്കി. വിജയ് നായകനാകുന്ന ഈ ചിത്രത്തിൽ വിജയ് സേതുപതിയും അഭിനയിക്കുന്നുണ്ട്. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രമാണിത്.


സേവ്യർ ബ്രിട്ടോ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നാസർ,അർജുൻ ദാസ്, ശന്തനു ഭാഗ്യരാജ്, മാളവിക മോഹനൻ, ആൻഡ്രിയ ജെർമിയ എന്നിവരും നിർണ്ണായക വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. സത്യൻ സൂര്യൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നിർവഹിക്കുന്നത് ഫിലോമിൻ രാജാണ്.

അനിരുദ്ധ് രവിചന്ദറാണ് ഈ ചിത്രത്തി​െൻറ സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. വിജയ് തന്നെ നായകനായ കത്തി എന്ന ചിത്രത്തി​െൻറയും സംഗീത സംവിധാനം നിർവഹിച്ചത് അനിരുദ്ധ് രവിചന്ദറായിരുന്നു. 100 കോടി രൂപയാണ് ചിത്രത്തി​െൻറ ബജറ്റ്. ഈ വർഷം ഏപ്രിൽ ഒമ്പതിനായിരുന്നു ചിത്രത്തി​െൻറ റിലീസ് തീരുമാനിച്ചിരുന്നത്. ലോകമാകെ പടർന്നു പിടിച്ച കൊറോണ വൈറസി​െൻറ പശ്ചാത്തലത്തിൽ ഈ ചിത്രത്തിന്റെ റിലീസ് മാറ്റി വെക്കുകയായിരുന്നു. ഒ ടി ടി റിലീസിലൂടെയും പുറത്തിറക്കുന്ന ചിത്രത്തി​െൻറ പ്രക്ഷേപണ അവകാശം സൺ ടിവിയും ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോയും സ്വന്തമാക്കി.



ചെന്നൈ, ഡൽഹി, ശിവമോഗ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രത്തി​െൻറ ലൊക്കേഷനുകൾ. ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ പുറത്തിറങ്ങുന്ന ആദ്യത്തെ വിജയ് ചിത്രം കൂടിയാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actor VijayVijay SethupathiMaster film
News Summary - The master teaser has been released
Next Story