Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'കറുപ്പിന്റെ' വമ്പൻ...

'കറുപ്പിന്റെ' വമ്പൻ വിജയം; ആർ.ജെ ബാലാജിക്ക് ലക്ഷ്വറി എസ്‌യുവി സമ്മാനിച്ച് സൂര്യ

text_fields
bookmark_border
കറുപ്പിന്റെ വമ്പൻ വിജയം; ആർ.ജെ ബാലാജിക്ക് ലക്ഷ്വറി എസ്‌യുവി സമ്മാനിച്ച്  സൂര്യ
cancel

ചെന്നൈ: ബോക്‌സ് ഓഫീസിൽ 340 കോടിയിലധികം കളക്ഷൻ നേടി തരംഗമായി മാറിയ 'കറുപ്പ്' സിനിമയുടെ വൻ വിജയം ആഘോഷമാക്കി അണിയറപ്രവർത്തകർ. ചിത്രത്തിന്റെ വലിയ വിജയത്തിന് പിന്നാലെ സംവിധായകനും നടനുമായ ആർ.ജെ ബാലാജിക്ക് പുത്തൻ ലക്ഷ്വറി എസ്‌യുവി സമ്മാനമായി നൽകിയിരിക്കുകയാണ് തമിഴ് താരം സൂര്യ. സമ്മാനമായി കിട്ടിയ പുതിയ കാറിൽ സൂര്യയെയും കൂട്ടി ആർ.ജെ ബാലാജി നഗരം ചുറ്റിക്കാണുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

സിനിമയുടെ വിജയത്തിൽ പങ്കാളികളായ മറ്റ് അണിയറപ്രവർത്തകർക്കും വൻ സമ്മാനങ്ങളാണ് ലഭിച്ചത്. ഛായാഗ്രാഹകൻ ജി.കെ വിഷ്ണു, എഡിറ്റർ ആർ. കലൈവനൻ, സംഗീതസംവിധായകൻ സായ് അഭ്യങ്കർ എന്നിവർക്ക് മഹീന്ദ്രയുടെ ബിഐ6 ബാറ്റ്മാൻ എഡിഷൻ കാറുകളാണ് സമ്മാനമായി നൽകിയത്. ഇതിന് ശേഷമാണ് ചിത്രത്തിലെ നായകനായ സൂര്യ, ആർ.ജെ ബാലാജിക്ക് പുത്തൻ എസ്‌യുവി സർപ്രൈസായി നൽകിയത്.

തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് സൂര്യക്ക് ഒപ്പമുള്ള സന്തോഷനിമിഷങ്ങൾ ബാലാജി പങ്കുവെച്ചത്. കാറിന്റെ ഉള്ളിലെ പ്ലാസ്റ്റിക് കവറുകൾ പോലും മാറ്റുന്നതിന് മുൻപ് തന്നെ ഇരുവരും ഒരുമിച്ച് യാത്ര ചെയ്യുന്ന വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു."ആദ്യ ദിവസം മുതൽ നിങ്ങൾ എന്നിൽ വിശ്വസിച്ചു. ആ ഒറ്റ വിശ്വാസമാണ് ഈ സ്വപ്നത്തെ യാഥാർത്ഥ്യമാക്കിയത്. ഞാൻ നൽകിയ ഒരു വാഗ്ദാനമായിരുന്നു ഈ ചിത്രം, അത് ഇന്ന് മെഗാ ബ്ലോക്ക്ബസ്റ്ററായി മാറി. സൂര്യ സാർ ഇല്ലായിരുന്നെങ്കിൽ ഇതൊന്നും സാധ്യമാകുമായിരുന്നില്ല. നിങ്ങൾ എന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ചു, ഒത്തിരി സ്നേഹം സർ," എന്ന് ബാലാജി കുറിച്ചു.

ചിത്രം റിലീസ് ചെയ്ത് അഞ്ചാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ നിന്ന് 340 കോടിയിലധികം രൂപയാണ് ചിത്രം സ്വന്തമാക്കിയത്. നിർമ്മാണ കമ്പനിയായ ഡ്രീം വാരിയർ പിക്‌ചേഴ്‌സാണ് ഔദ്യോഗികമായി ഈ വിവരം പുറത്തുവിട്ടത്. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രമായി 'കറുപ്പ്' മാറിയിരിക്കുകയാണ്. മുൻ ചിത്രങ്ങളായ കങ്കുവ, റെട്രോ എന്നിവയ്ക്ക് ബോക്‌സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാനാകാത്ത സാഹചര്യത്തിൽ സൂര്യയ്ക്ക് വലിയൊരു ആശ്വാസമാണ് ഈ മെഗാ ഹിറ്റ്.

തീയേറ്ററുകളിലെ വൻ വിജയത്തിന് ശേഷം ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോയിലൂടെ സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്. തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകൾക്ക് പുറമെ തെലുങ്കിൽ 'വീരഭദ്രുഡു' എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്തത്.കറുപ്പുസാമി എന്ന കാവൽ ദൈവത്തിന്റെ കഥ പറയുന്ന ഫാന്റസി ത്രില്ലർ ചിത്രത്തിൽ സൂര്യ, തൃഷ കൃഷ്ണൻ, ആർ.ജെ ബാലാജി എന്നിവർക്കൊപ്പം മലയാളത്തിൽ നിന്ന് ഇന്ദ്രൻസ്, ശിവദ, സ്വാസിക എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്. അനഘ മായ രവി, നാട്ടി സുബ്രഹ്മണ്യം എന്നിവരാണ് മറ്റ് താരങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suryatamil fimActor Surya
News Summary - The massive success of 'Karuppu'; Actor Suriya gifts a luxury SUV to RJ Balaji
Next Story