Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
റോബോട്ടിക് കാമറയ്ക്ക് മുന്നിൽ മെഗാസ്റ്റാറിന്റെ ആറാട്ട്; കൈയ്യടിച്ച് അമൽ നീരദ്, മേക്കിങ് വിഡിയോ വൈറലാകുന്നു
cancel

റോബോട്ടിക് കാമറയ്ക്ക് മുന്നിൽ മെഗാസ്റ്റാറിന്റെ ആറാട്ട്; കൈയ്യടിച്ച് അമൽ നീരദ്, മേക്കിങ് വിഡിയോ വൈറലാകുന്നു

text_fields
bookmark_border

തമിഴിൽ നിന്നും തെലുങ്കിൽ നിന്നും അങ്ങ് ഹോളിവുഡിൽ നിന്ന് പോലും സൂപ്പർതാര ചിത്രങ്ങൾ വന്നിട്ടും മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഭീഷ്മപർവ്വം തിയറ്ററിൽ പ്രദർശനം തുടരുകയാണ്. അഞ്ച് ദിവസങ്ങൾ കൊണ്ട് 50 കോടി പിന്നിട്ട ചിത്രം ഇപ്പോൾ 75 കോടിയും കടന്നാണ് പടയോട്ടം തുടരുന്നത്.

ചിത്രത്തിലെ മമ്മൂട്ടിയുടെ ആക്ഷൻ രംഗങ്ങൾ ചർച്ചയായതോടെ അതിന്റെ മേക്കിങ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിറയപ്രവർത്തകർ. റോബോട്ടിക് കാമറയിൽ പകർത്തിയ ഫൈറ്റ് രംഗത്തിന് കട്ട് പറഞ്ഞതിന് ശേഷം മമ്മൂട്ടിയുടെ പ്രകടനത്തിന് സംവിധായകൻ അമൽ നീരദ് അടക്കമുള്ളവർ കൈയ്യടിക്കുന്നതും മേക്കിങ് വിഡിയോയിൽ കാണാം. ചിത്രത്തിലെ വൈറലായ ടൈറ്റിൽ ട്രാക്കാണ് വിഡിയോയുടെ അകമ്പടിയായി നൽകിയത്. '70 വയസുകാരന്റെ അഴിഞ്ഞാട്ട'മെന്നതടക്കമുള്ള കമന്റുകളുമായി നിരവധിയാളുകളാണ് വിഡിയോക്ക് താഴെ എത്തുന്നത്.

കേരളത്തിൽ നിന്ന് മാ​ത്രം 40 കോടി കളക്ഷൻ നേടിയ ഭീഷ്മ ഗൾഫ് രാജ്യങ്ങളിലും കോടിക്കിലുക്കവുമായി കുതിക്കുകയാണ്. സൗദിയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രം എന്ന റെക്കോര്‍ഡും ഇപ്പോൾ മമ്മൂട്ടി ചിത്രം സ്വന്തമാക്കി. തമിഴ് സൂപ്പർതാരം വിജയുടെ ചിത്രത്തിന്റെ റെക്കോർഡാണ് ഭീഷ്മ മറികടന്നത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The Making Video Of Bheeshmaparvam Mammootty Amal Neerad Sushin Shyam
Next Story