Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
150 കോടിയും കടന്ന് കുതിക്കുന്നു; 2018 കലക്ഷൻ റിപ്പോർട്ട് പുറത്തുവിട്ട് അണിയറക്കാർ
cancel

150 കോടിയും കടന്ന് കുതിക്കുന്നു; 2018 കലക്ഷൻ റിപ്പോർട്ട് പുറത്തുവിട്ട് അണിയറക്കാർ

text_fields
bookmark_border
കേരളത്തില്‍ മാത്രം 265 സ്ക്രീനുകളിലാണ് 2018 ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ കലക്ഷൻ റിപ്പോർട്ടുമായി 2018. സിനിമയുടെ ഗ്രോസ് കലക്ഷൻ 150 കോടിയും കടന്ന് കുതിക്കുകയാണെന്ന് അണിയറക്കാർ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. മെയ് 5 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇന്ന് 25 ദിനങ്ങള്‍ പൂര്‍ത്തിയാക്കി. കേരളത്തിലടക്കം റിലീസ് ചെയ്യപ്പെട്ട മിക്ക കേന്ദ്രങ്ങളിലും നിറഞ്ഞ സദസ്സില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ് ചിത്രം.

കേരളത്തില്‍ മാത്രം 265 സ്ക്രീനുകളിലാണ് 2018 ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതുവരെ നേടിയ കളക്ഷനും പുതിയ പോസ്റ്ററിനൊപ്പം നിര്‍മ്മാതാക്കള്‍ പങ്കുവച്ചിട്ടുണ്ട്. 24 ദിനങ്ങള്‍ കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 160 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ ഈ വെള്ളിയാഴ്ച റിലീസ് ചെയ്തിരുന്നു. ഇതില്‍ തെലുങ്ക് പതിപ്പിന് മികച്ച ഓപണിങ് ആണ് ലഭിച്ചത്. വെള്ളി, ശനി ദിവസങ്ങള്‍ കൊണ്ട് 2.73 കോടിയാണ് ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ് നേടിയിരിക്കുന്നത്. ഒപ്പം തെലുങ്ക് പതിപ്പിന്‍റെ യു.എസ് വിതരണാവകാശവും വിറ്റുപോയിട്ടുണ്ട്. മലയാളം പതിപ്പ് യു.കെ ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകളിലും മികച്ച കളക്ഷന്‍ നേടി പ്രദര്‍ശനം തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The makers have released the 2018 movie collection report
Next Story