Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഇന്ദ്രജിത്ത്​...

ഇന്ദ്രജിത്ത്​ നായകനാവുന്ന​ 'ആഹാ'യിലെ പ്രണയഗാനമെത്തി

text_fields
bookmark_border
ഇന്ദ്രജിത്ത്​ നായകനാവുന്ന​ ആഹായിലെ പ്രണയഗാനമെത്തി
cancel

സാസ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പ്രേം എബ്രഹാം നിർമിച്ച് ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ആഹാ എന്ന ചിത്രത്തിലെ 'തണ്ടൊടിഞ്ഞ താമരയിൽ' എന്ന പ്രണയഗാനം പുറത്തിറങ്ങി. സയനോര ഫിലിപ്പും വിജയ് യേശുദാസും ചേർന്നുപാടിയ ഗാനത്തിന്‍റെ സംഗീത സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത് സയനോര തന്നെയാണ്. സയനോര ഫിലിപ്പ് സംഗീത സംവിധാനം നിർവഹിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ആഹാ. വ്യത്യസ്ത സ്വഭാവത്തിൽ പെടുന്ന നാല് ഗാനങ്ങളാണ് ആഹായ്ക്ക് വേണ്ടി സയനോര ഒരുക്കിയിരിക്കുന്നത്.

പ്രണയദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിലെ ഈ അതിമനോഹരമായ പ്രണയഗാനം പുറത്തിറക്കിയിരിക്കുന്നത്​. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഇന്ദ്രജിത്തും ശാന്തിയും തമ്മിലുള്ള കാവ്യാത്മകമായ പ്രണയത്തെ പ്രതിനിധീകരിക്കുന്ന ഗാനമാണിത്.

കേരളത്തിന്‍റെ തനത് കായിക വിനോദമായ വടംവലിയെ കഥാതന്തുവാക്കി, സംഗീതത്തിനും, പ്രണയത്തിനും, കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായെത്തുന്ന ആഹാ ഒരു മുഴു നീള സ്പോർട്സ് ഡ്രാമയാണ്. സാസ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാമും ചേർന്നാണ്​ ചിത്രം നിർമിച്ചിരിക്കുന്നത്​. ടോബിത് ചിറയത് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. സിനിമാലോകത്തെ സജീവ സാന്നിധ്യമായ, ബോളിവുഡിലും മറ്റും നിരവധി ചിത്രങ്ങളുടെ ഭാഗമായ രാഹുൽ ബാലചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ ശാന്തി ബാലചന്ദ്രൻ ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ, മനോജ് കെ ജയൻ, സിദ്ധാർത്ഥ ശിവ, ജയശങ്കർ എന്നിങ്ങനെ നിരവധി അഭിനേതാക്കൾ അണിനിരക്കുന്നുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndrajithAaha
News Summary - The love song of 'Aaha' starring Indrajith has arrived
Next Story