വസ്ത്രത്തിനും സണ്‍ഗ്ലാസിനും മാത്രം ലക്ഷങ്ങൾ! പത്താനിലെ രണ്ട് ഗാനങ്ങളിൽ ഷാറൂഖിന് മാത്രം ചെലവാക്കിയത്...
text_fieldsപത്താനിലെ ബേഷരം രംഗ് ഗാനം പോലെ തന്നെ ഷാറൂഖ് ഖാന്റെ ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗംഭീര ഗെറ്റപ്പിലാണ് നടൻ ചിത്രത്തിൽ എത്തുന്നത്. പത്താനിലെ ഗാനരംഗങ്ങളെ ചുറ്റിപ്പറ്റി വിവാദങ്ങൾ ഉയർന്നെങ്കിലും ഷാറൂഖ് ഖാന്റെ ലുക്ക് വലിയ ചർച്ചയായിരുന്നു. നടന്റെ രൂപമാറ്റത്തെ പ്രശംസിച്ച് ബോളിവുഡ് സിനിമാലോകം ഒന്നടങ്കം എത്തി.
പത്താനിലെ ഷാറൂഖ് ഖാന്റെ ലുക്കിന് വേണ്ടി ലക്ഷങ്ങളാണ് അണിയറപ്രവർത്തകർ ചെലവഴിച്ചതത്രേ. ബേഷരം രംഗ് എന്ന ഗാനത്തിൽ ഏകദേശം 10, 000 രൂപ വിലമതിക്കുന്ന ഓള്‍ സെയിന്റിസിന്റെ ഫ്‌ലോറല്‍ ഷര്‍ട്ടാണ് നടൻ ധരിച്ചത്. ഇതോടൊപ്പം അണിഞ്ഞത് ഐവന്റെ ടൈറ്റാനിയം ഫ്രെയിമുള്ള സണ്‍ഗ്ലാസാണ്. ഇതിന് ഏകദേശം41000 രൂപ വിലവരും.
പാട്ടിലുളള സെയിന്റ്‌സിന്റെ കറുത്ത ഷര്‍ട്ടിന് 11,900രൂപയാണ് . ഇതോടൊപ്പമുള്ള ഷിവോന്‍ചിയുടെ ബെല്‍റ്റിന് 32000രൂപയാണ് വില. ഗ്രെഗ് ലോറന്റെ പച്ച കാര്‍ഗോ ട്രൗസറിന് 1,31000രൂപയാണ്. 42000 രൂപയ്ക്കടുത്താണ് സണ്‍ഗ്ലാസിന്റെ വില. ഇതൊടൊപ്പം ധരിച്ചിരിക്കുന്ന ഗോള്‍ഡന്‍ ഗ്യൂസിന്റെ ലതര്‍ സ്‌നീക്കേഴ്‌സിന് 51700രൂപയാകും. പത്താനിലെ രണ്ടാമത്തെ ഗാനമായ ജൂമേ ജോ പത്താന്‍ എന്ന ഗാനരംഗത്തിൽ എസ്. ആർ.കെ ധരിച്ചിരുന്ന കാക്കി ആര്‍മി സ്‌നീക്കേഴ്‌സിന്റെ വില 77000രൂപയാണ്.
ഏറെ പ്രതീക്ഷയോടെയാണ് ഷാറൂഖ് ഖാൻ ചിത്രമായ പത്താൻ തിയറ്ററുകളിൽ എത്തുന്നത്. ജനുവരി 25നാണ് റിലീസ് ചെയ്യുന്നത്. യു.എ സർട്ടിഫിക്കറ്റാണ് സെൻസർബോർഡ് നൽകിയിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.