Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകാത്തിരുന്ന ആ കോമഡി...

കാത്തിരുന്ന ആ കോമഡി ത്രില്ലര്‍ എത്തി! 'കാക്കി സർക്കസ്' ഒ.ടി.ടിയില്‍; എവിടെ കാണാം...

text_fields
bookmark_border
കാത്തിരുന്ന ആ കോമഡി ത്രില്ലര്‍ എത്തി! കാക്കി സർക്കസ് ഒ.ടി.ടിയില്‍; എവിടെ കാണാം...
cancel

കോമഡി ജോണറിൽ എത്തുന്ന ഏറ്റവും പുതിയ സീരീസായ കാക്കി സർക്കസ് ഒ.ടി.ടിയില്‍. ഇന്ത്യയിലെ മുൻനിര സ്ട്രീമിങ് പ്ലാറ്റ്ഫോമായ സീ 5 (ZEE 5) വഴി പുറത്തിറങ്ങിയ ഈ സീരീസിന്‍റെ രചനയും സംവിധാനവും നിർവഹിച്ചത് അമീൻ ബാരിഫാണ്. തമിഴ്നാട്ടിലെ ഒരു ജയിലിനെ പശ്ചാത്തലമാക്കിയാണ് കഥ വികസിക്കുന്നത്. പുസ്തകങ്ങൾ എഴുതുകയും അത് തടവുകാരെകൊണ്ട് വായിപ്പിക്കുകയും, ജയിലിനുള്ളിൽ തന്നെ ഒരു അമ്പലം സ്ഥാപിച്ച് തടവുകാരെ കൊണ്ട് നേർച്ച ഇടിക്കുകയും ടെയ്യുന്ന ഒരു സൂപ്രണ്ടിന്റെ വിചിത്രമായ സമീപനമാണ് കഥയുടെ ആരംഭം.

ഒരു ദിവസം ജയിലിലെ ഭണ്ഡാരപ്പെട്ടി മോഷണം പോകുന്നതോടെ കഥക്ക് പുതിയ വഴിത്തിരിവ് ലഭിക്കുന്നു. ജയിലിനുള്ളിൽ തന്നെ നടന്ന മോഷണം പുറത്തറിയാതിരിക്കാൻ നടത്തുന്ന ശ്രമങ്ങളും മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമങ്ങളും കഥയെ മുന്നോട്ട് നയിക്കുന്നു. വളരെ രസകരമായ പ്രമേയം കൈകാര്യം ചെയ്യുന്ന ഈ സീരീസ് ഏഴ് എപ്പിസോഡുകളായാണ് പ്രേക്ഷകരിലേക്ക് എത്തുക.

മുനിഷ്കാന്ത്, സുഭാഷ് സെൽവം, രാജേഷ് മാധവൻ, ഗൗതമി നായർ, അമൃത, അബ്ദുൾ ലീ, വിൻസു റേച്ചൽ, രാകേഷ് ഉഷാർ, സാവിത്രി, മരുതുപാണ്ടിയൻ, ചിത്തിരസേനൻ, അരുൺ, വിഘ്നേശ്വർ എന്നിവരടങ്ങുന്ന ഒരു വലിയ താരനിര തന്നെ സീരീസിൽ അണിനിരക്കുന്നുണ്ട്. ഈസ്റ്റ് എന്റർടെയിൻമെന്റിന്‍റെ ബാനറിൽ ശ്രീനിധി സാഗർ ആണ് സീരീസ് നിർമിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seriesEntertainment NewsOTTOTT ReleaseSocial Media
News Summary - The long-awaited comedy thriller is here! 'Kaki Circus' on OTT; Where to watch it
Next Story