Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുനീത് രാജ് കുമാർ അവസാനമായി അഭിനയിച്ച ചിത്രം ഇന്ന് പ്രദർശനത്തിനെത്തും

text_fields
bookmark_border
Puneeth Rajkumar
cancel

ബംഗളുരു: അന്തരിച്ച കർണാടക നടൻ പുനീത് രാജ് കുമാർ അവസാനമായി അഭിനയിച്ച ചിത്രം 'ജെയിംസ്' ഇന്ന് പ്രദർശനത്തിനെത്തും. രാവിലെ ആറ് മണി മുതലാണ് പ്രദർശനം തുടങ്ങുക. വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.

ഒരു കന്നഡ ചിത്രത്തിന്റെ റെക്കോര്‍ഡ് സ്‌ക്രീനിംഗാണ് 'ജെയിംസി'ന് ലഭിക്കുന്നത്. നാലായിരത്തിലധികം സ്‌ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുക. ഒരാഴ്ചത്തേയ്ക്ക് മറ്റ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് കന്നഡ സിനിമ പ്രവർത്തകർ തീരുമാനിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്

പുനീത് രാജ് കുമാറിന്റെ പിറന്നാൾ ദിവസത്തിലാണ് അവസാന ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. പുസിനിമാ പ്രേമികള്‍ സ്നേഹത്തോടെ അപ്പുവെന്ന് വിളിക്കുന്ന പുനീത് രാജ്കുമാര്‍ നായകനായി എത്തുന്ന അവസാന ചിത്രത്തിനുവേണ്ടി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.

ഒക്ടോബർ 29നാണ് പുനീത് വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു 46കാരനായ പുനീതിൻറെ മരണം. ജിമ്മിൽ വർക്കൗട്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് നടനെ ആശുപത്രിയിലെത്തിച്ചത്. ബംഗളുരുവിലെ വിക്രം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The last movie starring Puneet Rajkumar will be released today
Next Story