വിജയ് ചിത്രം 'ഗോട്ട്' ഒ.ടി.ടിയിലെത്തുന്നു
text_fieldsവിജയ്–വെങ്കട് പ്രഭു ചിത്രം ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്) ഒ.ടി.ടിയിലേക്ക്. ഒക്ടോബർ മൂന്നിന് നെറ്റ്ഫ്ലിക്സിലാണ് ചിത്രമെത്തുന്നത്.നെറ്റ്ഫ്ലിക്സ് സോഷ്യൽ മീഡിയ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്..
സെപ്റ്റംബർ ആറിന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. 26 ദിവസംകൊണ്ട് 460 കോടിയാണ് ചിത്രം ബോക്സോഫീസിൽ നിന്ന് നേടിയത്. തമിഴിനെ കൂടാതെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷയിലെത്തിയ ഗോട്ടിന്റെ ഇന്ത്യയിലെ കളക്ഷൻ 250 കോടിയാണ്. തിയറ്ററില്‍ ഒരു മാസം തികയുന്നതിന് മുന്‍പാണ് ചിത്രം ഒ.ടി.ടിയില്‍ എത്തുന്നത്.
വിജയ് ഇരട്ട വേഷത്തിലെത്തിയ ചിത്രത്തിൽ മീനാക്ഷി ചൗധരി, സ്നേഹ എന്നിവരാണ് നായികമാർ.പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ എത്തിച്ചത്. ആക്ഷൻ ജോണറിൽ ഒരുക്കിയ ഈ ചിത്രം എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

