ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ആമസോണ്‍ പ്രൈമിലെത്തുന്നു
text_fieldsസമീപകാലത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട മലയാള ചിത്രം ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ആമസോണ്‍ പ്രൈമിലെത്തുന്നു. ഏപ്രില്‍ 2 മുതലാണ് ആമസോണില്‍ സിനിമ സ്ട്രീമിങ്ങ് തുടങ്ങിയത്. സിനിമയുടെ സംവിധായകനായ ജിയോ ബേബി തന്നെയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
ലോക് ഡൗൺ കാലത്ത് ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രം സ്വീകരിക്കാൻ ആമസോണ്‍ അടക്കമുള്ള പ്ലാറ്റ്ഫോമുകള്‍ ആദ്യം സ്വീകരിച്ചിരുന്നില്ല. സിനിമ കൈകാര്യം ചെയ്യുന്ന വിഷയം തന്നെയായിരുന്നു ഇവർ പ്രശ്നമായി ചൂണ്ടിക്കാണിച്ചത്. ഇതേ കുറിച്ച് പല അഭിമുഖങ്ങളിലും സംവിധായകന്‍ തന്നെ പറഞ്ഞിട്ടുണ്ട്.
പിന്നീട് നീസ്ട്രീമിൽ റിലീസ് ചെയ്ത സിനിമക്ക് പ്രേക്ഷകരുടെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതോടെയാണ് ഏപ്രിൽ രണ്ട് മുതൽ ആമസോൺ പ്രൈമിൽ സിനിമ എത്തിയത്. ഇത് സാധ്യമായത് ചിത്രത്തിന് മികച്ച പ്രേക്ഷകര്‍ ഉണ്ടായതു കൊണ്ടാണെന്ന് ജിയോ ബേബി പറഞ്ഞു.