'മാജിക് മാജിക് മൊമെന്റ്' ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി
text_fieldsകോഴിക്കോട്: രമ്യം ക്രിയേഷൻസിന്റെ ബാനറിൽ പ്രശാന്ത് കുമാർ സി. നിർമിച്ച്, രാജീവ് നടുവനാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മാജിക് മാജിക് മൊമെന്റ്'-ന്റെ ഓഡിയോ പ്രകാശനം നടന്നു. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ചിത്രത്തിലെ ആദ്യ ഗാനം മില്ലെനിയം ഓഡിയോസിലൂടെയാണ് പുറത്തിറങ്ങിയത്. കോഴിക്കോട് വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത നാടക-സംഗീത കലാകാരൻ വിൻസൺ സാമുവൽ ഗാനത്തിന്റെ പ്രകാശനം നിർവ്വഹിച്ചു.
'1948 കാലം പറഞ്ഞത്', 'മാക്കൊട്ടൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം രാജീവ് നടുവനാട് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. സംവിധായകന്റെ തന്നെ കഥക്ക് ബാബു മാനുവൽ സംഭാഷണം രചിച്ചിരിക്കുന്ന ഈ ചിത്രം നാല് യുവാക്കളുടെ കഥയാണ് പറയുന്നത്.
'നേർച്ചപ്പെട്ടി', 'മുള്ളൻകൊല്ലി' എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ അതുൽ സുരേഷ്, പുതുമുഖങ്ങളായ അർജുൻ ദാസ്, ജെറിൻ, രാകേന്ദ് എന്നിവരാണ് ചിത്രത്തിൽ നായകന്മാരായി എത്തുന്നത്. അനുശ്രീ, പ്രാർത്ഥന എന്നിവരാണ് നായികമാർ. 'മാക്കൊട്ടൻ' എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച പ്രാർത്ഥന, അതീവ ശക്തമായൊരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
പ്രശസ്ത താരം ബാല അതിഥി വേഷത്തിലെത്തുന്ന ചിത്രത്തിൽ സന്തോഷ് കീഴാറ്റൂർ, കെ.എൽ. ബ്രോ ബിജു, സിദ്ദിഖ്, ശിവദാസ് മട്ടന്നൂർ, സദാനന്ദൻ ചേപ്പറമ്പ്, പ്രശാന്ത് സി., സുരേഷ് കനവ്, റാഫി മൻമാസ്, ലിതേഷ് കോളയാട്, പ്രദീപ് മൈക്വീൻ, സാനിയ ഉല്ലാസ്, ലസിത, ഷിജിന, ലയ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
ക്യാമറ: രാഹുൽ സി. വിമല, എഡിറ്റിങ്: ഹിഷാം യൂസഫ് പി.വി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജയേന്ദ്ര ശർമ, ഗാനരചന: സുനിൽ കല്ലൂർ, ബാഹുലേയൻ കേളകം, ഹരിപ്രിയ എസ്.എച്ച്., സമീർ അലി, സംഗീതം: പി.ജെ., നൗഷാദ് കണ്ണൂർ, ആലാപനം: രഞ്ജിത്ത് ശ്രീധർ, നജീം അർഷാദ്, മൃദുല വാര്യർ, മുക്താർ മുഹിബ് നൂർ, നയൻതാര, സാന്ദ്ര തോമസ്, സലിം നാസർ, സരുൺ ടി.എസ്., അർഷാദ് പത്തിരിയാൻ, മേക്കപ്പ്: ജയൻ എരുവേശി, കോസ്റ്റ്യൂം: സുജിത്ത് മട്ടന്നൂർ, ആർട്ട്: ഷബിൻ യു.പി, സ്റ്റണ്ട്: ബ്രൂസിലി രാജേഷ്, കൊറിയോഗ്രാഫി: സുദേവ് സുരേഷ്, കളറിസ്റ്റ്: ജോജി ഡി. പാറക്കൽ, സൗണ്ട് ഡിസൈൻ: ഡോ. ആശിഷ് ഇല്ലിക്കൽ, സ്റ്റിൽസ്: അജേഷ് ആവണി, പബ്ലിസിറ്റി ഡിസൈൻ: സുജിപാൽ ക്രിയേഷൻസ്, സ്റ്റുഡിയോ: സൗത്ത് സ്റ്റുഡിയോ, കൊച്ചി, പി.ആർ.ഒ: എം.കെ. ഷെജിൻ. 'മാജിക് മാജിക് മൊമെന്റ്' ഉടൻ തന്നെ തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

