Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമലയാളത്തിലെ ആദ്യത്തെ...

മലയാളത്തിലെ ആദ്യത്തെ എ.ഐ സിനിമ "വാഗ്ദത്ത ഭൂമി' തിയറ്റർ റിലീസിന് ഒരുങ്ങുന്നു

text_fields
bookmark_border
movie news
cancel

മലയാള ചലച്ചിത്ര രംഗത്ത് പുതിയ ചരിത്രമെഴുതാൻ ഒരുങ്ങുന്ന, പൂർണ്ണമായും നിർമ്മിത ബുദ്ധി ഉപയോഗിച്ച് നിർമ്മിച്ച സിനിമ 'വാഗ്ദത്ത ഭൂമി' തിയറ്റർ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ ലോഞ്ചും പത്രസമ്മേളനവും കൊച്ചിയിൽ നടന്നു. ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ എ.ഐ ആർട്ട് ഹൗസ് സിനിമ എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്.

വാലപ്പൻ ക്രിയേഷൻസിന്റെ ബാനറിൽ ഷാജു വാലപ്പൻ നിർമിച്ച് സിദ്ധിക്ക് പറവൂർ രചനയും ആനിമേഷനും സംവിധാനവും നിർവ്വഹിച്ച ചിത്രമാണിത്. വാലപ്പൻ ക്രിയേഷൻസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന നാലാമത്തെ ചിത്രമായാണ് 'വാഗ്ദത്ത ഭൂമി' പ്രേക്ഷകരിലേക്ക് എത്തുന്നത്.

കേരളത്തിലെ ഒരു മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ, പ്രകൃതിയോട് ഇഴുകിച്ചേർന്ന് ജീവിക്കുന്ന സോളമൻ എന്ന കർഷകന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. തലമുറകളായി കൈമാറിവന്ന കൃഷിഭൂമിയും ഓർമ്മകൾ നിറഞ്ഞ തറവാട് വീടും സോളമന് വെറുമൊരു സ്വത്തല്ല, മറിച്ച് തന്റെ പിതാക്കന്മാരുടെ അധ്വാനവും ആത്മാവുമാണ്. ഭാര്യ ക്ലാരയോടൊപ്പം സമാധാനപരമായ ജീവിതം നയിക്കുന്ന സോളമന്റെ ജീവിതത്തിലേക്ക് മകൻ സാം അപ്രതീക്ഷിതമായി കടന്നുവരുന്നതോടെയാണ് കഥാസന്ദർഭം മാറുന്നത്.

തൊഴിൽ തേടി കാനഡയിലേക്ക് കുടിയേറിയ സാം, അവിടെ പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനും സ്വന്തമായി വീട് വാങ്ങാനുമായി സോളമന്റെ അനുവാദമില്ലാതെ തറവാടും കൃഷിഭൂമിയും വിൽക്കാൻ കരാറിലേർപ്പെടുന്നു. ജന്മനാട് വിട്ടുപോകാൻ ഒട്ടും ആഗ്രഹിക്കാത്ത പിതാവും, ആധുനിക സാഹചര്യങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന മകനും തമ്മിലുള്ള കടുത്ത ആത്മസംഘർഷമാണ് പിന്നീട് സിനിമ ചർച്ച ചെയ്യുന്നത്.

യുവതലമുറ തൊഴിൽ തേടി കൂട്ടത്തോടെ നാടുവിടുമ്പോൾ കേരളത്തിലെ ഗ്രാമങ്ങൾ പതുക്കെ പ്രായമായവരുടെ മാത്രമായി മാറുന്ന കനത്ത സാമൂഹിക പ്രതിസന്ധിയെയും, കുടുംബബന്ധങ്ങളുടെ നിശബ്ദ വേദനകളെയും ചിത്രം ആഴത്തിൽ സ്പർശിക്കുന്നു.

കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകരും പ്രമുഖ വ്യക്തികളും പങ്കെടുത്തു. നിർമാതാവ് ഷാജു വാലപ്പൻ, സംവിധായകൻ സിദ്ദീഖ് പറവൂർ, ഡോ. അനശ്വര, ജലീൽ ബാദുഷ, തേക്കിൻകാട് ജോസഫ്, ലിൻസി ഷാജുവാലപ്പൻ, ജോസ് മാമ്പുള്ളി, നസീമ അറക്കൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പി.ആർ.ഒ എം.കെ ഷെജിൻ ആണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam movieMovie Newsentertainment
News Summary - The first AI movie in Malayalam 'vaghdatha Bhoomi' is getting ready for theatrical release
Next Story