Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപുതുമുഖങ്ങൾ...

പുതുമുഖങ്ങൾ മുഖ്യവേഷത്തിലെത്തുന്ന "ആദ്യത്തെ പെണ്ണ് " ചിത്രീകരണം തുടങ്ങി

text_fields
bookmark_border
പുതുമുഖങ്ങൾ മുഖ്യവേഷത്തിലെത്തുന്ന ആദ്യത്തെ പെണ്ണ്  ചിത്രീകരണം തുടങ്ങി
cancel

വിശ്വ ശില്പി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഡ്വക്കേറ്റ് വിനോദ് എസ്. നായർ നിർമ്മിച്ച് സതീഷ് അനന്തപുരി സംവിധാനം ചെയ്യുന്ന "ആദ്യത്തെ പെണ്ണ് " എന്ന സിനിമയുടെ ചിത്രീകരണം തിരുവന്തപുരം ചെമ്പൂരിൽ ആരംഭിച്ചു. പുതുമുഖങ്ങളായ സൽമാൻ, വൈഗ എന്നിവര്‍ നായികാ നായകന്മാരാവുന്ന ഈ ചിത്രത്തില്‍ ദേവൻ, ദിനേശ് പണിക്കർ, ജയൻ ചേര്‍ത്തല, എെ. എം. വിജയൻ, നോബി, അസ്സീസ് നെടുമങ്ങാട്,

വിതുര തങ്കച്ചൻ, ആൻ്റണി, വിഡ്രോസ്, ജോജോ, ഗീത വിജയൻ, അംബിക മോഹൻ, കവിതലക്ഷ്മി, പൂർണ്ണിമ ആനന്ദ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. പ്രൊഡക്ഷന്‍ കൺട്രോളർ ജെ.പി. മണക്കാട് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റെജൂ അമ്പാടിയാണ് ഛായാഗ്രഹണം.സതീഷ് അനന്തപുരിയുടെ വരികള്‍ക്ക് നെയ്യാറ്റിക്കര പുരുഷോത്തമന്‍ സംഗീതം പകരുന്നു. എഡിറ്റര്‍-വിജില്‍,

വസ്ത്രാലങ്കാരം-ഭക്തന്‍ മങ്ങാട്, മേക്കപ്പ്- രാജേഷ് അമ്പാടി, കല-ജയൻ മാസ്സ്, അസ്സോസിയേറ്റ് ഡയറക്ടർ- മഹേഷ്, അസിസ്റ്റന്റ് ഡയറക്ടർ-ഷാൻ അതുൽ രാജ്, സ്റ്റില്‍സ്- വിനീത്, പ്രൊഡക്ഷൻ എകസിക്യൂട്ടീവ് -രാജൻ മണക്കാട്, ഓഫിസ് നിർവഹണം-സഞ്ജയ് പാൽ, വാർത്താ പ്രചരണം- എ.എസ്. ദിനേശ്

Show Full Article
TAGS:Adhyathe pennu Malayalam Movie 
News Summary - The filming of "The First Girl" starring newcomers has begun
Next Story