'തേക്കപ്പെട്ട സുന്ദരിക്ക്' 29 ന് എന്ത് സംഭവിക്കും'?; പരം സുന്ദരിയുടെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു
text_fieldsറിലീസാകുന്നതിനു മുമ്പ് തന്നെ ട്രോളുകളിൽ നിറഞ്ഞ് വൈറലായ 'പരം സുന്ദരി'യുടെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു. സിദ്ധാർഥ് മൽഹോത്രയും ജാൻവി കപൂറും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സിനിമക്ക് ഇത് വരെ 12000 ടിക്കറ്റുകളാണ് ആദ്യ 24 മണിക്കൂറിൽ വിറ്റഴിച്ചത്. ആഗസ്റ്റ് 29ന് റീലീസ് ചെയ്യുന്ന ചിത്രത്തിന് 26ന് തന്നെ ബുക്കിങ് വിൻഡോ ഓപ്പണായി. അഡ്വാൻസ് ബുക്കിങിലെ മികച്ച പ്രതികരണം ആദ്യ ദിനം തന്നെ വൻ നേട്ടം ഉണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷ നൽകുന്നു. ഈ എണ്ണം ഇനിയും വർധിക്കാനാണ് സാധ്യത.
തുഷാർ ജലോത്ത സംവിധാനം ചെയ്ത് ദിനേഷ് വിജൻ നിർമിച്ചിരിക്കുന്ന സിനിമയിലെ ഗാനങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു. സിനിമയിലെ 'പർദേശീയ' എന്ന ഗാനത്തിന് മൂന്നാഴ്ചക്കുള്ളിൽ ഒരു കോടിയിലധികം കാഴ്ചക്കാരാണ് യൂടൂബിലുള്ളത്. സാധാരണയായി റൊമാന്‍റിക് സിനിമകൾക്ക് വൻകിട ആക്ഷൻ സിനിമകൾക്ക് ലഭിക്കുന്നതുപോലെ വലിയ പ്രീ ബുക്കിങ് ലഭിക്കാറില്ല. കുടംബ പ്രേക്ഷകരുടെ എണ്ണം, സിനമയെക്കുറിച്ചുള്ള മികച്ച പ്രേക്ഷക പ്രതികരണങ്ങൾ തുടങ്ങിയവയിലൂടെയാണ് ഇവക്ക് പ്രചാരം ലഭിക്കുക. 'സയാര' സിനിമയുടെ പ്രകടനം വെച്ചുനോക്കുമ്പോൾ സിനിമയുടെ വിജയത്തെക്കുറിച്ച് ഒന്നും പ്രവചിക്കാനാവില്ല.
'പരം സുന്ദരി' ആദ്യ ദിനം തന്നെ 10 കോടി നേടുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ റൊമാന്‍റിക് സിനിമകളിൽ സിദ്ധാർഥ് മൽഹോത്രയുടെ മികച്ച തിരിച്ചുവരവായി ഇത് മാറും. സിനിമ ഇറങ്ങുന്നതിനു മുമ്പ് തന്നെ അതിലെ നായികയുടെ മലയാളം ഡയലോഗുകൾ വൻ ട്രോളുകൾ ഏറ്റു വാങ്ങി കൊണ്ടിരിക്കുകയാണ്. നോർത്തിന്ത്യനായ 'പരം', സുന്ദരി എന്ന മലയാളി പെൺകുട്ടിയുമായി പ്രണയത്തിലാകുന്നതാണ് സിനിമയുടെ കഥാതന്തു. നായികയുടെ മലയാളം ഡയലോഗുകൾ ചെന്നെ എക്സ്പ്രസിലെ മീനമ്മക്കും കേള സ്റ്റോറിയിലെ ശാലിനീ ഉണ്ണി കൃഷ്ണനും ഒരു വെല്ലുവിളിയാകുമോ എന്നാണ് ട്രോളുകളിൽ ചോദിക്കുന്നത്. എന്തായാലും തേക്കപ്പെട്ട സുന്ദരിക്ക് എന്ത് സംഭവിക്കുമെന്ന് 29ന് അറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

