Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപരാജയപെടുമെന്ന് വിജയ്...

പരാജയപെടുമെന്ന് വിജയ് ഉറപ്പിച്ച ചിത്രം; എന്നാൽ കരിയർ മാറ്റിമറിച്ചത് ആ മലയാളം സിനിമയുടെ റീമേക്ക്

text_fields
bookmark_border
actor vijay
cancel

തമിഴകത്തിന്റെ സൂപ്പർതാരമായി വളരുന്നതിനിടയിൽ തന്റെ കരിയറിൽ തുടർച്ചയായി നാല് വർഷത്തോളം ബോക്സ് ഓഫീസിൽ കനത്ത തിരിച്ചടികൾ നേരിടേണ്ടി വന്ന നടനാണ് വിജയ്. എന്നാൽ മലയാളത്തിൽ നിന്നുള്ള ഒരു സംവിധായകന്റെ കൈപിടിച്ചാണ് അദ്ദേഹം പിന്നീട് ആ പ്രതിസന്ധിയിൽ നിന്ന് കരകയറിയത്.

കരിയറിലെ ആ കടുത്ത പ്രതിസന്ധി ഘട്ടത്തിലായിരുന്നു 'കാവലൻ' എന്ന ചിത്രം വിജയിയുടെ കരിയറിലേക്ക് എത്തിയത്. പോക്കിരിക്ക് ശേഷം കാര്യമായ വിജയങ്ങളൊന്നും സമ്മാനിക്കാൻ കഴിയാതെ വിജയ് ബുദ്ധിമുട്ടുന്ന സമയമായിരുന്നു അത്. ആക്ഷൻ ചിത്രങ്ങളിലൂടെ തിളങ്ങിനിന്ന ആ കാലഘട്ടത്തിൽ അദ്ദേഹത്തിന് തിരികെ ബോക്സ് ഓഫീസിൽ വലിയ ഇടം നേടിക്കൊടുത്തത് ഒരു റൊമാന്റിക് കോമഡി ചിത്രമായിരുന്നു എന്നത് കൗതുകകരമായ കാര്യമാണ്. ശ്രദ്ധേയമായ കാര്യം ഈ ചിത്രം മറ്റൊരു മലയാള സിനിമയുടെ റീമേക് ആയിരുന്നു എന്നതാണ്.

തുടക്കത്തിൽ ഈ കഥ ഒരു തമിഴ് ഒറിജിനൽ ചിത്രമായി ചെയ്യാനായിരുന്നു സംവിധായകൻ ആലോചിച്ചിരുന്നത്. എന്നാൽ നിർമാതാവിന് ഈ കഥയോട് വലിയ താൽപ്പര്യം തോന്നിയില്ല. തുടർന്ന് സംവിധായകൻ ഈ ചിത്രം ആദ്യം മലയാളത്തിൽ ചെയ്യുകയായിരുന്നു. മലയാളത്തിൽ വൻ വിജയം നേടിയതിന് ശേഷമാണ് ഈ ചിത്രം തമിഴിൽ വിജയിയെ നായകനാക്കി 'കാവലൻ' എന്ന പേരിൽ റീമേക് ചെയ്തത്. പിന്നീട് ഈ ചിത്രം ഹിന്ദിയിലും റീമേക് ചെയ്യപ്പെടുകയും അവിടെയും വലിയ വിജയം കൈവരിക്കുകയും ചെയ്തു. കരിയർ അവസാനിക്കുമെന്ന് കരുതിയ ഒരു ഘട്ടത്തിൽ ഈ ചിത്രത്തിന്റെ വിജയമാണ് വിജയിയുടെ സിനിമാ ജീവിതത്തിന് പുതിയൊരു ദിശാബോധം നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil MoviesTamil remakeEntertainment NewsCelebritiesActor Vijay
News Summary - The film changed Vijays career
Next Story