Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിഴ് സിനിമ 96ന് രണ്ടാം ഭാഗമില്ലെന്ന് വ്യക്തമാക്കി സംവിധായകന്‍

text_fields
bookmark_border
തമിഴ് സിനിമ 96ന് രണ്ടാം ഭാഗമില്ലെന്ന് വ്യക്തമാക്കി സംവിധായകന്‍
cancel

ചെന്നൈ: തമിഴ് സിനിമ 96ന്റെ രണ്ടാം ഭാഗം പുറത്തിറക്കുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് സംവിധായകന്‍ സി. പ്രേംകുമാര്‍. സൂപ്പര്‍ ഹിറ്റായ സിനിമയുടെ രണ്ടാംഭാഗം ഇറങ്ങുന്നുവെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് സംവിധായകന്‍ വിശദീകരണവുമായെത്തിയത്.

രണ്ടാം ഭാഗത്തിലും വിജയ് സേതുപതിയും തൃഷയും നായികാ-നായകന്മാരാകുന്നുവെന്ന തരത്തിലായിരുന്നു വാർത്തകൾ. ഇതോടെയാണ് ഇതെല്ലാം വ്യാജപ്രചരണമാണെന്നും ഒരു തുടര്‍ച്ചയും ആലോചനയിലില്ലെന്നും സംവിധായകൻ പ്രതികരിച്ചത്.

കേരളത്തിലും തമിഴ്‌നാട്ടിലും തരംഗം സൃഷ്ടിച്ച പ്രണയ ചിത്രം 96ന് രണ്ടാം ഭാഗം വരുന്നുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മിഴ് പി.ആര്‍.ഒ ആയക്രിസ്റ്റഫര്‍ കനകരാജ് ട്വിറ്ററിലൂടെയാണ് ങ്കുവെച്ചത്. തൃഷ, വിജയ് സേതുപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സി. പ്രേംകുമാര്‍ സംവിധാനം നിര്‍വഹിച്ച ചിത്രം വന്‍ വിജയം നേടിയിരുന്നു.

ചിത്രം തെലുങ്കിലും കന്നഡയിലും റീമേക്ക് ചെയ്തിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The director clarified that there is no second part in Tamil cinema 96
Next Story