Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
sushant singh rajput
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_right...

സുഷാന്തിനെക്കുറിച്ചുള്ള സിനിമയുടെ റിലീസ്​ തടയണമെന്ന ഹരജി കോടതി തള്ളി

text_fields
bookmark_border

ന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിങ്​ രാജ്​പുത്തിൻെറ മരണം ആസ്​പദമാക്കിയുള്ള 'ന്യായ്​: ദി ജസ്റ്റിസ്'എന്ന സിനിമയുടെ റിലീസ് തടയണമെന്ന ഹരജി ഡൽഹി ഹൈകോടതി തള്ളി. വെള്ളിയാഴ്​ചയാണ്​ സിനിമയുടെ റിലീസ്​.

സുഷാന്തിൻെറ ജീവിതം ആസ്​പദമാക്കിയുള്ള വിവിധ സിനിമകൾ തടയണമെന്ന്​ ആവശ്യപ്പെട്ട്​ പിതാവ്​ കൃഷ്​ണ കിഷോർ സിങ്​ ആണ്​ ഹരജി നൽകിയത്​. കുടുംബത്തിൻെറ സമ്മതമില്ലാതെയാണ് സിനിമകൾ ചിത്രീകരിച്ചതെന്നും മകൻെറ ആത്മഹത്യയിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നവരുടെ വിശ്വസ്​തർ ആസൂത്രിതമായിട്ടാണ് സിനിമ ഒരുക്കിയിട്ടുള്ള​െതന്നും പിതാവ് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

തങ്ങൾക്കുണ്ടായ മാനഹാനിക്ക്​ നഷ്​ടപരിഹാരമായി രണ്ട്​ കോടി രൂപയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജസ്റ്റിസ് സഞ്ജീവ് നരുലയുടെ നേതൃത്വത്തിലുള്ള ബെഞ്ച്​ ഹരജി തള്ളുകയായിരുന്നു. ​സിനിമാ നിർമാതാക്കളോട് അക്കൗണ്ടുകൾ നിലനിർത്താനും കോടതി ആവശ്യപ്പെട്ടു.

'ന്യായ്​: ദി ജസ്​റ്റിസ്​', സൂയിസൈഡ്​ ഓർ മർഡർ: എ സ്​റ്റാർ വാസ്​ ലോസ്​റ്റ്​', 'ശശാങ്ക്​' തുടങ്ങിയ സിനിമകളാണ്​ സുഷാന്തിൻെറ ജീവിതം ആസ്​പദമാക്കി വരുന്നത്​. ന്യായ്​: ദി​ ​ജസ്​റ്റിസ്​ നാളെ റിലീസ്​ ചെയ്യു​േമ്പാൾ, മറ്റു മൂന്ന്​ സിനിമകളുടെ ഷൂട്ടിങ്​ തുടങ്ങിയിട്ടുണ്ട്​.

ചലച്ചിത്ര പ്രവർത്തകർ മറ്റ്​ ഉദ്ദേശങ്ങൾ നടപ്പാക്കാനാണ്​ ഈ ചിത്രങ്ങൾ ഒരുക്കുന്നത്​. ഇവ പുറത്തിറങ്ങുന്നതിൽ ആശങ്കയുണ്ട്. അത്​ സുഷാന്തിൻെറയും കുടുംബത്തിൻെറയും സൽപ്പേരിനെ ദോഷം ചെയ്യും. സൽപ്പേര്​ നഷ്ടപ്പെടൽ, മാനസിക ആഘാതം, ഉപദ്രവിക്കൽ എന്നിവക്കുള്ള നഷ്​ടപരിഹാരമായി രണ്ട്​ കോടി നൽകണം. കൂടാതെ ഈ ചിത്രങ്ങൾ ആത്​മഹത്യയുമായി ബന്ധപ്പെട്ട കേസിലുള്ള വിചാരണയെ ബാധിക്കാം' എന്നീ കാര്യങ്ങളും ഹരജിയിൽ ചൂണ്ടിക്കാട്ടി.

ബോളിവുഡിലെ മുൻനിര താരമായ സുശാന്ത് സിങ്​ രാജ്​പുത്തിനെ (34) കഴിഞ്ഞവർഷം ജൂൺ 14നാണ് മുംബൈയിലെ അപ്പാർട്ട്മെൻറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹം ആത്മഹത്യ ചെയ്​തുവെന്ന നിഗമനത്തിൽ മുംബൈ പൊലീസ്​ ​അന്വേഷണവുമായി മുന്നോട്ടുപേ​ായെങ്കിലും പിന്നീട്​ കേസ്​ സി.ബി.ഐക്ക്​ കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sushant singh rajput
News Summary - The court rejected the plea to block the release of the film about Sushant
Next Story