'ദി കേസ് ഡയറി' ട്രെയിലർ
text_fieldsഅസ്കർ സൗദാൻ, രാഹുൽ മാധവ്, സാക്ഷി അഗർവാൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന 'ദി കേസ് ഡയറി' എന്ന ചിത്രത്തിന്‍റെ ഒഫിഷ്യൽ ട്രെയിലർ റിലീസായി. ആഗസ്റ്റ് 21നാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. പൂർണമായും ആക്ഷൻ ത്രില്ലർ ഴോണറിലുള്ള ഇൻവസ്റ്റിഗേഷൻ മൂവിയാണിത്.
വിജയരാഘവൻ, ബിജുക്കുട്ടൻ, ബാല, റിയാസ് ഖാൻ, മേഘനാദൻ, അജ്മൽ നിയാസ്, കിച്ചു, ഗോകുലൻ, അബിൻജോൺ, രേഖ നീരജ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൽനാസർ നിർമിക്കുന്ന ചിത്രത്തിന്‍റെ ചായഗ്രഹണം പി. സുകുമാർ നിർവഹിക്കുന്നു.
എ.കെ. സന്തോഷാണ് തിരക്കഥയും സംഭാഷണവും തയാറാക്കിയത്. എസ്. രമേശൻ നായർ, ബി.കെ. ഹരിനാരായണൻ, ഡോക്ടർ മധു വാസുദേവൻ, ബിബി എൽദോസ് എന്നിവരുടെ വരികൾക്ക് വിഷ്ണു മോഹൻ സിതാര, മധു ബാലകൃഷ്ണൻ, ഫോർ മ്യൂസിക്സ് എന്നിവർ സംഗീതം പകരുന്നു.
കഥ-വിവേക് വടശ്ശേരി,ഷഹീം കൊച്ചന്നൂർ, എഡിറ്റിങ്-ലിജോ പോൾ, പ്രൊഡക്ഷൻ കൺട്രോളർ അനീഷ് പെരുമ്പിലാവ്,ആർട്ട്-ദേവൻ, കൊടുങ്ങല്ലൂർ, മേക്കപ്പ്-രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം-സോബിൻ ജോസഫ്, സ്റ്റിൽസ്-നൗഷാദ് കണ്ണൂർ,സന്തോഷ് കുട്ടീസ്,ആക്ഷൻ-റൺ രവി, ബി.ജി.എം-പ്രകാശ് അലക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ ജി ഷൈജു, ഹരീഷ് തൈക്കേപ്പാട്ട്, സൗണ്ട് ഡിസൈൻ-രാജേഷ് പി. എം, സൗണ്ട് റിക്കോർഡിസ്റ്റ്-വിഷ്ണു രാജ്, പ്രൊഡക്ഷൻ ഇൻ ചാർജ്ജ്-റിനി അനിൽകുമാർ, പി.ആർ.ഒ-എ എസ് ദിനേശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

