Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദി വെള്ളയ്ക്ക സംവിധായകനൊപ്പം മോഹൻലാലിന്റെ പുതിയ ചിത്രം

text_fields
bookmark_border
Tharun moorthy announced New Mohanlal movie L360
cancel

മോഹൻലാലിനെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ തരുൺ മൂർത്തി. മോഹൻലാലിന്റെ 360മത്തെ ചിത്രമാണിത്. സോഷ്യൽ മീഡിയ പേജിലൂടെ സംവിധായകനാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.രജപുത്ര വിഷ്വൽസ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് എം രഞ്ജിത്ത് ആണ്. സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് വിവരം.

ഏറെ പ്രേക്ഷക ശ്രദ്ധനേടിയ ഓപ്പറേഷൻ ജാവ, സൗദി വെള്ളയ്ക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നേരത്തെ തന്നെ മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാനുള്ള ആഗ്രഹം വെളിപ്പെടുത്തിയിരുന്നു.

അതേസമയം, പൃഥ്വിരാജ് ചിത്രമായ എമ്പുരാനിലാണ് നിലവിൽ മോഹൻലാൽ അഭിനയിക്കുന്നത്.ബറോസ് ആണ് റിലീസിനൊരുങ്ങുന്ന നടന്റെ മറ്റൊരു ചിത്രം. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. റംമ്പാന്‍ ആണ് അടുത്തിടെ പ്രഖ്യാപിച്ച മോഹന്‍ലാലിന്‍റെ മറ്റൊരു ചിത്രം. ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ചെമ്പന്‍ വിനോദ് ആണ്. വൃഷഭ എന്നൊരു പാന്‍ ഇന്ത്യന്‍ സിനിമയും നടന്‍റേതായി ഒരുങ്ങുന്നുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബന്‍ ആണ് താരത്തിന്‍റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tharun moorthy announced New Mohanlal movie 'L360'
Next Story