'തൻമയി' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി
text_fieldsനവാഗതനായ സജി കെ പിള്ള സംവിധാനം ചെയ്യുന്ന ചിത്രം 'തന്മയി' യുടെ ടൈറ്റിൽ, ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. എറണാകുളത്ത് നടന്ന ചടങ്ങിൽ ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവ് റിലീസ് ചെയ്തത്. ഉടൻ ചിത്രീകരണമാരംഭിക്കുന്ന സിനിമയിൽ ടീന ഭാട്യയാണ് നായികയാകുന്നത്.
കുടുംബജീവിതത്തിന്റെ സുരക്ഷിതത്വവും തണലും പ്രതീക്ഷിച്ച് ഭർതൃഗൃഹത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന സ്ത്രീ, താൻ ഏറ്റവും അരക്ഷിതയായിരിക്കുന്നത് അവിടമാണന്ന് തിരിച്ചറിയുമ്പോഴുണ്ടാകുന്ന അവളുടെ മനോവ്യാപാരങ്ങളിലൂടെയും തുടർന്ന് നടത്തുന്ന പോരാട്ടജീവിതത്തിന്റെയും നേർക്കാഴ്ച്ചയുമായെത്തുന്ന സ്ത്രീപക്ഷ സിനിമയാണ് തൻമയി.
ബിനീഷ് തോമസ്, അലാനി, ബിജു വർഗീസ്, വി കെ കൃഷ്ണകുമാർ , മായ കൃഷ്ണകുമാർ , നൗഫൽഖാൻ , ലേഖ ഭാട്യ, വിജയൻ എങ്ങണ്ടിയൂർ, അനീഷ് മാത്യു എന്നിവരും അഭിനയിക്കുന്നു. ബാനർ - മാർക്ക്സ് പ്രൊഡക്ഷൻസ്, നിർമ്മാണം - മായ കൃഷ്ണകുമാർ , സംവിധാനം - സജി കെ പിള്ള , കഥ, തിരക്കഥ - എൻ ആർ സുരേഷ്ബാബു, ഛായാഗ്രഹണം - രതീഷ് മംഗലത്ത്, പശ്ചാത്തലസംഗീതം - കിളിമാനൂർ രാമവർമ്മ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ലേഖ ഭാട്യ, കല- വിനീഷ് കണ്ണൻ, ചമയം - ദൃശ്യ, ഡിസൈൻസ് - ആനന്ദ് പി എസ് , പി ആർ ഒ -അജയ് തുണ്ടത്തിൽ.

