
ഭാവന സ്റ്റുഡിയോസിന്റെ ‘തങ്കം’; നായകന്മാരായി ബിജു മേനോനും വിനീതും, ട്രെയിലർ പുറത്ത്
text_fieldsബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അപർണ്ണ ബാലമുരളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സഹീദ് അറഫാത്ത് സംവിധാനം ചെയ്ത ‘തങ്കം’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ജോജി എന്ന ചിത്രത്തിന് ശേഷം ശ്യാം പുഷ്കരൻ തിരക്കഥയെഴുതുന്ന ‘തങ്കം’ നിർമിക്കുന്നത് ഭാവന സ്റ്റുഡിയോന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ്.
വളരെ സാധാരണവും അതേസമയം വളരെ അധികം അവ്യക്തതയുള്ളതുമായ സ്വർണാഭരണ നിർമ്മാണവും അതിനെ പിൻപറ്റി ജീവിക്കുന്ന മനുഷ്യരുടെ അറിയാക്കഥകളും ആണ് ചിത്രം പറയുന്നതെന്നാണ് സൂചന.
ദംഗൽ, അഗ്ലി തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുൽക്കർണി ആദ്യമായി മോളിവുഡിലേക്ക് എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരാകർഷണം. വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമൻ (Late) തുടങ്ങിയവരും നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും വേഷമിടുന്നു.
ചിത്രത്തിന്റെ ക്യാമറ, ഗൗതം ശങ്കർ , സംഗീതം ബിജി ബാൽ , എഡിറ്റിങ് കിരൺ ദാസ്, കലാ സംവിധാനം ഗോകുൽ ദാസ്, സൗണ്ട് ഡിസൈൻ ഗണേഷ് മാരാർ, മേക്കപ്പ് റോണക്സ് സേവ്യർ, ആക്ഷൻ സുപ്രീം സുന്ദർ, ജോളി ബാസ്റ്റിൻ, കോസ്റ്യൂം ഡിസൈൻ മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂർ, സൗണ്ട് മിക്സിങ് തപസ് നായിക്ക്,
