Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ണ്ടാക്കിപ്പാട്ട്'; തല്ലുമാലയിലെ നാലാം പാട്ട് ഇറങ്ങി, കിടിലൻ ഡാൻസുമായി ടോവിനോ -VIDEO

text_fields
bookmark_border
thallumala
cancel

ടോവിനോ തോമസും കല്യാണി പ്രിയദർശനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'തല്ലുമാല'യിലെ നാലാമത്തെ പാട്ട് യൂട്യൂബിൽ പുറത്തിറക്കി. 'ണ്ടാക്കിപ്പാട്ട്' എന്ന പാട്ടിന്‍റെ വിഡിയോയാണ് പുറത്തുവിട്ടത്. ടോവിനോ തോമസിന്‍റെ കിടിലൻ ഡാൻസ് സ്റ്റെപ്പുകളോടെയാണ് പാട്ട് അവതരിപ്പിച്ചിരിക്കുന്നത്. ആഗസ്റ്റ് 12ന് റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തിലെ നേരത്തെ പുറത്തുവിട്ട മൂന്ന് പാട്ടുകളും ട്രെൻഡിങ്ങായിരുന്നു. 'കണ്ണിൽ പെട്ടോളേ', 'തല്ലുമാല പാട്ട്', 'ഓളെ മെലഡീ' എന്നീ പാട്ടുകളാണ് നേരത്തെ ഇറങ്ങിയത്.

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിച്ച് ഖാലിദ് റഹമാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല. മുഹ്‌സിൻ പരാരിയും, അഷ്‌റഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വിതരണം - സെൻട്രൽ പിക്ചേർസ്‌. ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്കമാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകൻ.

സംഗീതം - വിഷ്ണു വിജയ് കൊറിയോഗ്രാഫർ - ഷോബി പോൾരാജ്, സംഘട്ടനം - സുപ്രിം സുന്ദർ, കലാ സംവിധാനം - ഗോകുൽ ദാസ്, ശബ്ദ മിശ്രണം - വിഷ്ണു ഗോവിന്ദ് & ശ്രീ ശങ്കർ, മേക്കപ്പ് - റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം - മഷർ ഹംസ, ചീഫ്‌ അസ്സോസിയേറ്റ് - റഫീക്ക് ഇബ്രാഹിം & ശിൽപ അലക്സാണ്ടർ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, സ്റ്റിൽസ് - ജസ്റ്റിൻ ജെയിംസ്, വാർത്താപ്രചാരണം - എ എസ് ദിനേശ്, പോസ്റ്റർ - ഓൾഡ്മോങ്ക്‌സ്, മീഡിയ പ്ലാനിങ് & മാർക്കറ്റിങ് ഡിസൈനിംഗ് - പപ്പെറ്റ് മീഡിയ.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - thallumala video song release
Next Story