Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ആലം ഉടയോന്‍റെ,...

'ആലം ഉടയോന്‍റെ, അരുളപ്പാടിനാലേ...'; തല്ലുമാലയിലെ അടുത്ത പാട്ടെത്തി

text_fields
bookmark_border
thallumala
cancel
Listen to this Article

ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തല്ലുമാല ആഗസ്റ്റ് 12 ന് തിയറ്ററുകളിൽ എത്തും. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിച്ച് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല. മുഹ്‌സിൻ പരാരിയും, അഷ്‌റഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.

തല്ലുമാലയില്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഹിറ്റ് ഗാനം പുറത്തിറങ്ങി. മുഹ്സിന്‍ പരാരി വരികളെഴുതി വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്ത ഗാനമാണ് പുറത്തിറങ്ങിയത്. മാലപ്പാട്ടിന്‍റെ ഈണത്തില്‍ ഒരുക്കിയ 'ആലം ഉടയോന്‍റെ അരുളപാടിനാലേ......', എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഹൃതിക് ജയകിഷ്, നേഹ ഗിരീഷ്, ഇഷാന്‍ സനില്‍, തേജസ് കൃഷ്ണ, വിഷ്ണു വിജയ് എന്നിവരാണ് ഗാനം ആലപിച്ചത്.


വിതരണം - സെൻട്രൽ പിക്ചേർസ്‌. ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്കമാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകൻ. സംഗീതം - വിഷ്ണു വിജയ് കൊറിയോഗ്രാഫർ - ഷോബി പോൾരാജ്, സംഘട്ടനം - സുപ്രിം സുന്ദർ, കലാ സംവിധാനം - ഗോകുൽ ദാസ്, ശബ്ദ മിശ്രണം - വിഷ്ണു ഗോവിന്ദ് & ശ്രീ ശങ്കർ, മേക്കപ്പ് - റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം - മഷർ ഹംസ, ചീഫ്‌ അസ്സോസിയേറ്റ് - റഫീക്ക് ഇബ്രാഹിം & ശിൽപ അലക്സാണ്ടർ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, സ്റ്റിൽസ് - ജസ്റ്റിൻ ജെയിംസ്, വാർത്താപ്രചാരണം - എ എസ് ദിനേശ്, പോസ്റ്റർ - ഓൾഡ്മോങ്ക്‌സ്, മീഡിയ പ്ലാനിങ് & മാർക്കറ്റിങ് ഡിസൈനിംഗ് - പപ്പെറ്റ് മീഡിയ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThallumalaThallumala movie
News Summary - Thallumala to be released on August 12
Next Story