'തല്ലുമാല'യിലെ രണ്ടാം ഗാനം പുറത്തിറങ്ങി
text_fieldsടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'തല്ലുമാല'യിലെ രണ്ടാം ഗാനം പുറത്തിറങ്ങി. വിഷ്ണു വിജയുടെ സംഗീതത്തിൽ ഹരിചരൺ, ബെന്നി ദയാൽ വിഷ്ണു വിജയ് എന്നിവർക്കൊപ്പം നടൻ സലിം കുമാറും ചേർന്ന് ആലപിക്കുന്ന ഗാനമാണ് പുറത്തിറങ്ങിയത്.
തല്ലുമാല ആഗസ്റ്റ് 12 ന് തിയറ്ററുകളിൽ എത്തും. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിച്ച് ഖാലിദ് റഹമാൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മുഹ്‌സിൻ പരാരിയും, അഷ്‌റഫ് ഹംസയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്കമാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.
വിതരണം - സെൻട്രൽ പിക്ചേർസ്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകൻ. സംഗീതം - വിഷ്ണു വിജയ്, കൊറിയോഗ്രാഫർ - ഷോബി പോൾരാജ്, സംഘട്ടനം - സുപ്രിം സുന്ദർ, കലാ സംവിധാനം - ഗോകുൽ ദാസ്, ശബ്ദ മിശ്രണം - വിഷ്ണു ഗോവിന്ദ് & ശ്രീ ശങ്കർ, മേക്കപ്പ് - റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം - മഷർ ഹംസ, വാർത്താപ്രചാരണം - എ.എസ് ദിനേശ്.

