Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മണവാളൻ വസീമിന്റെ വിളയാട്ടം; തല്ലുമാല ട്രെയിലർ സൂപ്പർഹിറ്റ്
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightമണവാളൻ വസീമിന്റെ...

മണവാളൻ വസീമിന്റെ വിളയാട്ടം; 'തല്ലുമാല' ട്രെയിലർ സൂപ്പർഹിറ്റ്

text_fields
bookmark_border
Listen to this Article

ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഖാലിദ് റഹ്മാൻ ചിത്രം തല്ലുമാലയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മൂന്ന് മിനിറ്റുള്ള കളർഫുൾ ട്രെയിലറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. നായകൻ ടോവിനോയുടെ ഗംഭീര പ്രകടനമാണ് ട്രെയിലറിന്റെ ഹൈലൈറ്റ്.

"അടികള്‍ പലവിധം" എന്ന മുഖവുരയോടെയാണ് ടോവിനോയുടെ കഥാപാത്രത്തെ ട്രെയിലറില്‍ അവതരിപ്പിക്കുന്നത്. മണവാളൻ വസീം എന്ന കഥാപാത്രത്തെ ടൊവിനോ അവതരിപ്പിക്കുമ്പോൾ കല്യാണി വ്‌ളോഗര്‍ ബീപാത്തുവായാണ് എത്തുന്നത്.

ലുക്മാൻ അവറാൻ, ഷൈന്‍ ടോം ചാക്കോ എന്നിവരും ട്രെയിലറിൽ കടന്നുവരുന്നുണ്ട്. ചിത്രം ആഗസ്റ്റ് 12 ന് തിയേറ്ററുകളിലെത്തും. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മുഹ്സിൻ പരാരിയും അഷ്റഫ് ഹംസയും ചേർന്നാണ്. ജിംഷി ഖാലിദാണ് കാമറമാൻ. ജോണി ആന്‍റണി, ബിനു പപ്പു, ചെമ്പൻ വിനോദ് ജോസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്.

സംഗീതം-വിഷ്ണു വിജയ് കൊറിയോഗ്രാഫർ-ഷോബി പോൾരാജ്, സംഘട്ടനം-സുപ്രിം സുന്ദർ, കലാ സംവിധാനം-ഗോകുൽ ദാസ്, ശബ്ദ മിശ്രണം-വിഷ്ണു ഗോവിന്ദ് & ശ്രീ ശങ്കർ, മേക്കപ്പ്-റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം-മഷർ ഹംസ, ചീഫ്‌ അസ്സോസിയേറ്റ്-റഫീക്ക് ഇബ്രാഹിം & ശിൽപ അലക്സാണ്ടർ, പ്രൊഡക്ഷൻ കൺട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്, സ്റ്റിൽസ്-ജസ്റ്റിൻ ജെയിംസ്, പോസ്റ്റർ -ഓൾഡ്മോങ്ക്‌സ്, മീഡിയ പ്ലാനിങ് & മാർക്കറ്റിങ് ഡിസൈനിംഗ് - പപ്പെറ്റ് മീഡിയ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tovino ThomasKhalid RahmanAshiq UsmanKalyani PriyadarshanThallumaalaThallumaala Trailer
News Summary - Thallumaala Official Trailer Tovino Thomas, Kalyani Priyadarshan Khalid Rahman Ashiq Usman
Next Story