അർജുൻ അശോകൻ ചിത്രം 'തലവര' ഇന്ന് ഒ.ടി.ടിയിൽ; എവിടെ കാണാം?
text_fieldsതലവര സിനിമയിൽ നിന്നും
ഷെബിന്‍ ബക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മിച്ച് അഖില്‍ അനില്‍കുമാറിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അർജുൻ അശോകൻ ചിത്രം 'തലവര' ഇന്ന് ഒ.ടി.ടിയിൽ എത്തും. തിയറ്ററുകള്‍തോറും മികച്ച അഭിപ്രായമാണ് ചിത്രം നേടിയത്. പ്രായഭേദമന്യേ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് റിലീസ് ദിനം മുതൽ ലഭിച്ചത്.
അർജുൻ അശോകന്‍റെ കരിയറിൽ തന്നെ ഏറെ ചർച്ചയായിരിക്കുന്ന വേഷമാണ് 'തലവര'യിലെ ജ്യോതിഷ് എന്നാണ് പ്രേക്ഷകാഭിപ്രായം. ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ പാട്ടുകളും ഇതിനിടയൽ വലിയ പ്രേക്ഷക പിന്തുണ നേടി. ചിത്രം ഇന്നു മുതൽ ആമസോൺ പ്രൈം വീഡിയോസിൽ കാണാം.
പാലക്കാടിന്‍റെ പശ്ചാത്തലത്തിൽ എത്തിയ ചിത്രത്തിൽ വിറ്റിലിഗോ രോഗാവസ്ഥയുള്ളൊരു യുവാവിന്‍റെ ജീവിതവും പ്രണയവും സംഘർഷങ്ങളുമാണ് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ പാണ്ട എന്ന കഥാപാത്രമായി അർജുൻ അശോകൻ എത്തിയപ്പോൾ ജ്യോതി എന്ന നായിക കഥാപാത്രമായാണ് രേവതി ശർമ എത്തിയത്.
അശോകൻ, ഷൈജു ശ്രീധർ, അശ്വത് ലാൽ, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണൻ, ദേവദർശിനി, അമിത് മോഹൻ രാജേശ്വരി, സാം മോഹൻ, മനോജ് മോസസ്, സോഹൻ സീനുലാൽ, മുഹമ്മദ് റാഫി, വിഷ്ണു രെഘു, ശരത് സഭ, ഷെബിൻ ബെൻസൺ, ആതിര മറിയം, വിഷ്ണുദാസ്, ഹരീഷ് കുമാർ, സുമ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിച്ചിരിക്കുന്നത്. അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ. മനോഹരമായ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് അനീഷും എഡിറ്റിങ് രാഹുൽ രാധാകൃഷ്ണനും ഹൃദ്യമായ പാട്ടുകള്‍ ഒരുക്കിയിട്ടുള്ളത് ഇലക്ട്രോണിക് കിളിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

